New Update
/sathyam/media/media_files/2026/01/16/1001564384-2026-01-16-08-51-51.webp)
മുംബൈ: ബ്രിഹാൻമുംബൈ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയും ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയും വൻ വിജയം നേടുമെന്ന് നാലിലധികം എക്സിറ്റ് പോൾ ഫലങ്ങൾ.
Advertisment
മറാത്ത, മുസ്‌ലിം വോട്ടുകൾ ഒന്നിച്ച താക്കറെ കുടുംബം നേടുമ്പോൾ ദക്ഷിണ/വടക്ക് മേഖലയിലെ വോട്ടുകൾ വൻതോതിൽ ബിജെപി സഖ്യത്തിന് ലഭിക്കുമെന്നും ഫല സൂചനകൾ.
പതിവുപോലെ യുവ വോട്ടർമാരും സ്ത്രീകളും ബിജെപിക്കൊപ്പമെന്നും എക്സിറ്റ് പോൾ.
2017ലാണ് ബ്രിഹൻമുംബൈ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനമായി നടന്നത്.
ഒരു ചെറിയ സംസ്ഥാനത്തിന് തുല്യമായ ബജറ്റുള്ള ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കോർപറേഷനാണ് ബ്രിഹാൻ മുംബൈ.
ആറ് എക്‌സിറ്റ് പോളുകളുടെ ഫലങ്ങൾ പ്രകാരം ബിജെപി-ശിവ സേന സഖ്യം 132 സീറ്റുകളും ശിവസേന യുബിടിയും സഖ്യകക്ഷികളും 63 സീറ്റുകളും കോൺഗ്രസിന് 20 സീറ്റുകളും ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us