​ഗോവിന്ദ് പൻസാരെ വധക്കേസ് പ്രതിയായ സനാതൻ സൻസ്ത പ്രവർത്തകൻ ഹൃദയാഘാതം മൂലം മരിച്ചു

2015 ഫെബ്രുവരി 16നാണ് കോലാപൂരിലെ വീടിന് സമീപം പ്രഭാതനടത്തത്തിനിടെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ പൻസാരെക്കും ഭാര്യക്കും നേരെ വെടിയുതിർത്തത്. 

New Update
1523941-acc

മുംബൈ: സിപിഐ നേതാവും യുക്തിവാദിയും എഴുത്തുകാരനുമായ ​ഗോവിന്ദ് പൻസാരെ വധക്കേസിലെ മുഖ്യപ്രതിയായ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകൻ ഹൃദയാഘാതം മൂലം മരിച്ചു. 

Advertisment

മഹാരാഷ്ട്രയിലെ സാം​ഗ്ലി ജില്ലയിലെ സനാതൻ സൻസ്ത നേതാവ് സമീർ വിഷ്ണു ​ഗെയ്ക്ക്‌വാദാണ് മരിച്ചത്. 43കാരനായ ഗെയ്ക്ക്‌വാദ് 2017 മുതൽ ജാമ്യത്തിലാണ്. 2015 സെപ്തറിലാണ് ഇയാൾ പിടിയിലാവുന്നത്. 

ചൊവ്വാഴ്ച അർധരാത്രി ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും സ്വാഭാവിക മരണമാണെന്നാണ് നി​ഗമനമെന്നും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. കേസ് പിൻവലിക്കാനുള്ള ഇയാളുടെ അപേക്ഷ കോടതിയുടെ പരിഗണനയിലായിരുന്നു.

2015 ഫെബ്രുവരി 16നാണ് കോലാപൂരിലെ വീടിന് സമീപം പ്രഭാതനടത്തത്തിനിടെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ പൻസാരെക്കും ഭാര്യക്കും നേരെ വെടിയുതിർത്തത്. 

മൂന്ന് വെടിയുണ്ടകളാണ് പൻസാരെക്കേറ്റത്. ഭാര്യക്ക് തലയ്ക്കും വെടിയേറ്റു. ഉടൻ തന്നെ ഇരുവരെയും മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഫെബ്രുവരി 20ന് പൻസാരെ മരണത്തിന് കീഴടങ്ങി.

Advertisment