വിമാനാപകടത്തിൽ അജിത് പവാറിന് ജീവൻ നഷ്ട്ടമായതോടെ അനാഥമായി എൻസിപി. ശരത് പവാർ രൂപം നൽകിയ എൻസിപി യെ പിളർത്തി എൻഡിഎ യ്ക്കൊപ്പം എത്തിയ അജിത് പവാർ ഔദ്യോഗിക എൻസിപിയുടെ അദ്ധ്യക്ഷനായി. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലും അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാറും അടക്കമുള്ളവർ എൻസിപി നേതൃത്വം ഏറ്റെടുത്തേക്കും

ശരത് പവാർ നേതൃത്വം നൽകുന്ന എൻസിപി കോൺഗ്രസിനൊപ്പവും അജിത് പവാറിൻ്റെ എൻസിപി ബിജെപി ക്കൊപ്പവുമാണ്.

New Update
1001621860

മുംബൈ : ശരത് പവാറും താരിഖ് അൻവറും പി എ സാങ്‌മയും സോണിയാ ഗാന്ധിയുടെ വിദേശ ജന്മ പ്രശ്നം ഉയർത്തിക്കാട്ടി കോൺഗ്രസിൽ നിന്ന് പുറത്ത് വന്ന് രൂപം നൽകിയ പാർട്ടിയാണ്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി .

Advertisment

ശരത് പവാറിൻ്റെ അനന്തരവൻ അജിത് പവാർ എൻ.സി.പി യെ പിളർത്തി എൻ ഡി എ പാളയത്തിലെത്തിച്ചു.

പിളർപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം നേടിയ അജിത് പവാർ ഔദ്യോഗിക പക്ഷത്തിൻ്റെ പ്രസിഡൻ്റായി .

എൻസിപി യുടെ കൊടിയും തെരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്കും സ്വന്തമാക്കിയ അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗം ഔദ്യോഗിക എൻസിപി ആയപ്പോൾ പാർട്ടി സ്ഥാപകൻ ശരത് പവാർ നേതൃത്വം നൽകുന്ന വിഭാഗം എൻസിപി ( ശരത് ചന്ദ്ര പവാർ ) എന്ന പേര് സ്വീകരിച്ചു .

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ ക്കൊപ്പം ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാർ .

വിമാനാപകടത്തിൽ അജിത് പവാറിന് ജീവൻ നഷ്ട്ടമായതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ തന്ത്രശാലിയായ നേതാവിനേയും ബരാമതിക്കാർക്ക് അവരുടെ സ്വന്തം നേതാവിനേയുമാണ് നഷ്ട്ടമായത്.

എൻസിപി എന്ന രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ച് നയിക്കാൻ നായകനില്ലാത്ത അവസ്ഥയാണ്.

വിമാനാപകടം അട്ടിമറിയാണെന്ന സംശയമടക്കം പ്രകടിപ്പിക്കാനും അന്വേഷണം ആവശ്യപ്പെടാനുമൊക്കെ സാധ്യതയുണ്ട്. എന്തായാലും എൻസിപി എന്ന പാർട്ടിയെ ഇനി ആര് നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.

പാർട്ടിയുടെ മുതിർന്ന നേതാവും ശരത് പവാറിനൊപ്പം എൻസിപി കെട്ടിപ്പടുക്കാൻ മുൻ നിരയിലുണ്ടായിരുന്ന നേതാവുമായ പ്രഫുൽ പട്ടേലാണ് പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻ്റ് .

പാർട്ടിയുടെ രാജ്യസഭാ കക്ഷി നേതാവ് അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാറാണ് .

 കൂട്ടായ നേതൃത്വത്തിൽ മുന്നോട്ട് പോയ ശേഷം പിന്നീട് പൂർണ്ണ സമയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് സാധ്യത .

 പ്രഫുൽ പട്ടേലോ സുനേത്ര പവാറോ അദ്ധ്യക്ഷ സ്ഥാനത്ത് എത്തുന്നതിന് സാധ്യതയുണ്ട്.

ഉപമുഖ്യമന്ത്രിയുടെ കാര്യത്തിലും തീരുമാനം എടുക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച കാര്യങ്ങളിലൊക്കെ പിന്നീട് കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് എൻസിപി . 

അതേസമയം അജിത് പവാറിൻ്റെ അഭാവത്തിൽ എൻസിപികളുടെ ലയനം സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനും സാധ്യതയുണ്ട് .

 ശരത് പവാർ നേതൃത്വം നൽകുന്ന എൻസിപി കോൺഗ്രസിനൊപ്പവും അജിത് പവാറിൻ്റെ എൻസിപി ബിജെപി ക്കൊപ്പവുമാണ്.

മുന്നണിയുടെ കാര്യത്തിൽ ഇരു എൻസിപി കളും തമ്മിൽ ധാരണയിലെത്തിയാൽ മാത്രമേ ലയനത്തിലേക്കെത്താൻ ഇരു എൻസിപി കൾക്കും കഴിയൂ.

Advertisment