/sathyam/media/media_files/2025/07/25/ajith-pawar-untitledmodimali-2025-07-25-08-55-51.jpg)
മുംബൈ : മഹാരാഷ്ട്രയിലെ പവർ പൊളിറ്റിക്‌സിനെ ഉള്ളം കയ്യിലയിട്ട് അമ്മാനമാടിയ നേതാവായിരുന്നു അജിത് പവാർ.
രാവിലെ കൃത്യം ആറ് മണിക്ക് തന്നെ കർമ്മനിലരതനാകുന്ന അദ്ദേഹം രാത്രി ഏറെ വൈകിയാലും ജനങ്ങളെ നേരിട്ട് കാണുന്നത് മുടക്കില്ല.
പൊതുവെ ചൂടനെങ്കിലും പത്താം ക്ലാസ് വിദ്യഭ്യാസ യോഗ്യതയുള്ള അജിത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എക്കാലത്തും പ്രസക്തനായിരുന്നു.
മുതിർന്ന എൻ.സി.പി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22നാണ് അദ്ദേഹം ജനിച്ചത്.
1982-ൽ പൂനൈ ജില്ലയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോർഡ് അംഗമായാണ് പൊതുരംഗ പ്രവേശനം. 1991 മുതൽ 2007 വരെ പൂനൈ ജില്ല സഹകരണ ബാങ്ക് ചെയർമാനായിരുന്നു.
1991-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് പാർലമെന്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്‌സഭാംഗത്വം രാജിവച്ചു.
1991-ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് വകുപ്പിന്റെ മന്ത്രിയായി.
2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻ.സി.പി ശക്തികേന്ദ്രമായ മാവലിൽ നിന്ന് മത്സരിച്ച മകൻ പാർത്ഥ് പവാർ ശിവസേന സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടതോടെ അജിത് പവാർ ശരദ് പവാറുമായി അകൽച്ചയിലായി.
2019-ൽ (ശിവസേന + എൻ.സി.പി + കോൺഗ്രസ്) സഖ്യം രൂപീകരിച്ച മഹാവികാസ് അഘാഡി സർക്കാരിൽ ഉപ-മുഖ്യമന്ത്രിയായി തിരഞ്ഞെടുക്ക പ്പെട്ടെങ്കിലും 2022-ൽ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022-ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
പാർട്ടിയിൽ പദവികൾ ഒന്നും ലഭിക്കാതെ നിരാശനായിരുന്ന അജിത് പ്രതിപക്ഷ നേതാവായി തുടരാൻ താത്പര്യം ഇല്ലെന്നും പാർട്ടി നേതൃ പദവി വേണമെന്നും ശരദ് പവാറിനോട് ആവശ്യപ്പെട്ടെങ്കിലും ശരദ് പവാർ വഴങ്ങിയില്ല.
2023 ജൂലൈ 2ന് എൻ.സി.പി പിളർത്തി അജിത് പവാർ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന - ബി.ജെ.പി സർക്കാരിൽ ഉപ-മുഖ്യമന്ത്രിയായി ചേർന്നു. നാലു വർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് അജിത് ഉപ-മുഖ്യമന്ത്രിയാവുന്നത്.
ശരദ്പവാറിന്റെ വിശ്വസ്തരായ മുതിർന്ന നേതാക്കളായ ഛഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, ദിലീപ് വൽസ പാട്ടീൽ എന്നിവരുടെ പിന്തുണയും അജിത്തിന് ലഭിച്ചു.
ജൂലൈ രണ്ടാം തീയതി എൻ.സി.പിയിലെ 53 എം.എൽ.എമാരിൽ 29 പേരുമായി രാജ്ഭവനിലെത്തിയാണ് അജിത് അട്ടിമറിനീക്കം നടത്തിയത്.
2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം നൽകുന്നതിനിടെയാണ് എൻ.സി.പിയിലെ പിളർപ്പ്.
2024ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി നയിച്ച മഹായുതി സഖ്യത്തിൽ നിന്ന് 59 ഇടങ്ങളിൽ മത്സരിച്ച അജിത് പവാറിന്റെ പാർട്ടിയായ എൻ.സി.പി 41 സീറ്റുകളിൽ വിജയിച്ചു.
132 സീറ്റ് നേടിയ ബിജെപി, 57 സീറ്റുകളിൽ വിജയിച്ച ഏകനാഥ് ഷിൻഡെ വിഭാഗം നയിച്ച ഔദ്യോഗിക പാർട്ടിയായ ശിവസേന എന്നിവർക്കൊപ്പം സംസ്ഥാന രാഷ്ട്രീയത്തിലെയും മഹാരാഷ്ട്ര നിയമസഭയിലേയും മൂന്നാമത്തെ വലിയ പാർട്ടിയായി അജിത് പവാർ നയിച്ച എൻസിപി മാറി. നിലവിൽ ഉപമുഖ്യമന്ത്രിയായി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം.
അദ്ദേഹം വഹിച്ച പ്രധാന പദവികൾ
1982 : പൂനൈ, പഞ്ചസാര ഫാക്ടറി, സഹകരണ ബോർഡ് അംഗം
1991-2007 : ചെയർമാൻ, പൂനൈ ജില്ല സഹകരണ ബാങ്ക്
1991 : ലോക്‌സഭാംഗം, ബരാമതി
1991 : നിയമസഭാംഗം, ബരാമതി
1991-1992 : സംസ്ഥാന കൃഷിവകുപ്പ് മന്ത്രി
1992-1993 : സംസ്ഥാന വിദ്യുചക്തി വകുപ്പ് മന്ത്രി
1995 : നിയമസഭാംഗം, ബരാമതി
1999 : നിയമസഭാംഗം, ബരാമതി
1999-2003 : സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി
2003-2004 : സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രി
2004 : നിയമസഭാംഗം, ബരാമതി
2004-2008 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
2008-2009 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
2009 : നിയമസഭാംഗം, ബരാമതി
2009-2010 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
2010-2012 : സംസ്ഥാന ഉപ-മുഖ്യമന്ത്രി
2012-2014 : സംസ്ഥാന ഉപ-മുഖ്യമന്ത്രി
2014 : നിയമസഭാംഗം, ബരാമതി
2019 : നിയമസഭാംഗം, ബരാമതി
2019, 2019-2022 : സംസ്ഥാന ഉപ-മുഖ്യമന്ത്രി
2022-2023 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
2024 : നിയമസഭാംഗം, ബരാമതി
2023-2024, 2024-തുടരുന്നു : സംസ്ഥാന ഉപ-മുഖ്യമന്ത്രി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us