ഇമ്മാനുവൽ മാക്രോൺ മുംബൈയിൽ. മോദിയുമായി തന്ത്രപ്രധാന ചർച്ചകൾ. വ്യോമസേനയ്ക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റാഫേൽ പോർ വിമാനങ്ങൾ വാങ്ങാൻ തീരുമാനം

മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി വ്യോമസേനയ്ക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റാഫേൽ പോർ വിമാനങ്ങൾ വാങ്ങാൻ തീരുമാനമെടുത്തിരുന്നു. 

New Update
FIssenuW

മുംബൈ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തിങ്കളാഴ്ച രാത്രി മുംബൈയിലെത്തി. പ്രഥമ വനിത ബ്രിജിത്ത് മാക്രോണും അദ്ദേഹത്തിനൊപ്പമുണ്ട്. 

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ന് മുതൽ 19 വരെയാണ് മാക്രോണിന്റെ ഇന്ത്യയിലെ ഔദ്യോ​ഗിക സന്ദർശനം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കുന്നതിനും പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനും ആയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. 

ഇന്ന് വൈകീട്ട് 3.15 മുതൽ മുംബൈയിലെ ലോക് ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാക്രോണും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. 

5.15 മുതൽ ഇന്ത്യ- ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026ന്റെ ഉദ്ഘാടനം. തുടർന്നു ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് ഉടമകൾ, ​ഗവേഷകർ എന്നിവരെ ഇരുവരും അഭിസംബോധന ചെയ്യും. 

മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി വ്യോമസേനയ്ക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റാഫേൽ പോർ വിമാനങ്ങൾ വാങ്ങാൻ തീരുമാനമെടുത്തിരുന്നു. 

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനായുള്ള അം​ഗീകാരവും നൽകി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ബോയിങിന്റെ ആറ് പി81 വിമാനങ്ങളാണ് വാങ്ങുക.

Advertisment