ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ ശരത് പവാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി

ഫെബ്രുവരിയില്‍ ഇത് രണ്ടാം തവണയാണ് 85കാരനായ പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നെഞ്ചിലെ അണുബാധയെയും ശ്വാസതടസ്സത്തേയും തുടർന്ന് ഫെബ്രുവരി 9ന് ഇതേ ആശുപത്രിയിൽ തന്നെ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. 

New Update
sarath power

മുംബൈ: ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ എന്‍സിപി നേതാവ് ശരത് പവാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

നിർജ്ജലീകരണത്തെ തുടർന്നാണ് പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

തുടർപരിശോധനകൾക്കും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനുള്ള ചികിത്സക്കും വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകള്‍ സുപ്രിയ സുലെ പറഞ്ഞു.

ഫെബ്രുവരിയില്‍ ഇത് രണ്ടാം തവണയാണ് 85കാരനായ പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നെഞ്ചിലെ അണുബാധയെയും ശ്വാസതടസ്സത്തേയും തുടർന്ന് ഫെബ്രുവരി 9ന് ഇതേ ആശുപത്രിയിൽ തന്നെ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. 

തുടർന്ന് ഫെബ്രുവരി 14നാണ് അദ്ദേഹം ഡിസ്ചാർജ് ആയത്. രാഷ്ട്രീയ-പൊതു പരിപാടികളിൽ സജീവമാകുന്നതിന് മുൻപെ മതിയായ വിശ്രമം എടുക്കാൻ ഡോക്ടർമാർ നേരത്തെ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. 

Advertisment