New Update
/sathyam/media/media_files/76AufhRUF1hwsI2A6tHQ.jpg)
മുംബൈ ; കനത്ത മഴയിൽ കൂറ്റൻ കെട്ടിടം തകർന്നു വീണ് സ്ത്രീ മരിച്ചു . മുംബൈയിലെ ഗ്രാൻ്റ് റോഡ് ഏരിയയിൽ നാല് നിലകളുള്ള കെട്ടിടമാണ് തകർന്നു വീണത് . നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
Advertisment
കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നത് പ്രദേശത്ത് പരിഭ്രാന്തി പടർത്തി. രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമായിട്ടുണ്ട് . പോലീസും ബിഎംസി അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.