/sathyam/media/media_files/2024/10/17/hZmih6aH7m7qfFC2dHY5.jpg)
മുംബൈ: 1200 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വ്യാജരേഖ ചമച്ച് തെറ്റായ രേഖകൾ ഉണ്ടാക്കി. മഹാരാഷ്ട്ര ഐ.പി.എസ് ഉദ്യോഗസ്ഥ ഭാഗ്യശ്രീ നവ്‌തേക്കിനെതിരെ സി.ബി.ഐ കേസെടുത്തു.
വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. നവ്‌തേക്കിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120- ബി, 466, 474, 201 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 2020 മുതൽ 2022 വരെ ജൽഗാവ് ആസ്ഥാനമായുള്ള ഭായിചന്ദ് ഹിരാചന്ദ് റെയ്സോണി ക്രെഡിറ്റ് സൊസൈറ്റിയിലെ 1,200 കോടി രൂപയുടെ അഴിമതിയെ കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയത് നവ്‌തേക്കായിരുന്നു.
പുനെയിലെ ഭായിചന്ദ് ഹിരാചന്ദ് റെയ്സോണി ക്രെഡിറ്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് ​അന്വേഷണത്തിന് 2021ൽ രൂപീകരിച്ച അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു ഇവർ. കേസന്വേഷണത്തിലെ വീഴ്ചയെ തുടർന്ന് ആഗസ്റ്റിലാണ് നവ്തേക്കിനെതിരെ പൊലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us