/sathyam/media/media_files/2024/10/19/Uk9c16NWYiNXX8qGE4g6.jpg)
മുംബൈ: പൊലീസ് കസ്റ്റഡിയിലുള്ള ഗ്യാങ് ഷൂട്ടറുടെ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസുകാർക്ക് സസ്‌പെൻഷൻ. മഥുര സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഷാർപ്പ് ഷൂട്ടറായ യോഗേഷിന്റെ വിഡിയോ വൈറലായതിനെ തുടർന്ന് മൂന്ന് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രാദേശിക മാധ്യമപ്രവർത്തകരുമായി ഷാർപ്പ് ഷൂട്ടർ യോഗേഷ് സംസാരിക്കുന്നത് വിവാദമായിരുന്നു. വിഡിയോയിൽ മഥുരയിൽ നടന്ന ഏറ്റുമുട്ടൽ വ്യാജമാണെന്ന് ഷൂട്ടർ പറഞ്ഞിരുന്നു.
മുംബൈയിൽ വെടിയേറ്റ് മരിച്ച ബാബ സിദ്ദിഖിയെക്കുറിച്ചും അയാൾ മൊഴി നൽകിയിരുന്നു. റിഫൈനറി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ റംസനേഹി, ഹെഡ് കോൺസ്റ്റബിൾ വിപിൻ, കോൺസ്റ്റബിൾ സഞ്ജയ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഡൽഹിയിൽ കൊലപാതകക്കേസിൽ ഉൾപ്പെട്ട യോഗേഷിനെ ഡൽഹി സ്‌പെഷൽ സെല്ലും മഥുര പൊലീസും സംയുക്തമായി വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ലോറൻസ് ബിഷ്‌ണോയ്-ഹാഷിം ബാബ സംഘത്തിന്റെ വെടിയേറ്റ യോഗേഷിനെ മഥുര പൊലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഡൽഹി പൊലീസിന്റെ സ്​പെഷൽ സെൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us