മഹാരാഷ്ട്ര പൂനെയിൽ കാണാതായ യുവതിയുടെ മൃതദേഹം സ്വന്തം വീട്ടിലെ സോഫയ്‌ക്കടിയിൽ തിരുകിയ നിലയിൽ; വീട്ടിൽ നിന്നും സ്വർണാഭരങ്ങൾ നഷ്ടപ്പെട്ടു; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
1432000-crime-sen

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ കാണാതായ യുവതിയുടെ മൃതദേഹം സ്വന്തം വീട്ടിലെ സോഫയ്‌ക്കടിയിൽ തിരുകിയ നിലയിൽ കണ്ടെത്തി. ക്യാബ് ഡ്രൈവറായ ഉമേഷിന്റെ ഭാര്യ സ്വപ്നാലി ഉമേഷ് പവാർ (24) ആണ് മരിച്ചത്.

Advertisment

യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സോഫയ്‌ക്കുള്ളിലെ സ്റ്റോറേജ്‌ സ്പെയ്സിൽ മൃത​​ദേഹം ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ കേസെടുത്ത ഫുർസുങ്കി പൊലീസ് അന്വേഷണം ആരംഭിച്ചു.

ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്ന ഉമേഷ് നവംബർ 7 നാണ് അവസാനമായി ഭാര്യയുമായി ഫോണിൽ സംസാരിച്ചത്. ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു.

ജോലിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഭാര്യയെ കാണാനില്ലെന്ന് മനസിലായി. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ഉമേഷ് പലയിടങ്ങളിലും സ്വപ്നാലിയെ തിരഞ്ഞുനടന്നെങ്കിലും കണ്ടെത്താനായില്ല .

വീട്ടിൽ നിന്നും വിലപിടിപ്പുള്ള സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ട ഇയാൾ സോഫയ്‌ക്കുള്ളിലെ സ്റ്റോറേജ്‌ സ്പെയ്സ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തുന്നത്.

സംഭവത്തിൽ കേസെടുത്ത ഫുർസുങ്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വപ്നാലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിയതായി പൊലീസ് പറഞ്ഞു. ദമ്പതികളുടെ വീട്ടിൽ സ്ഥിരമായി വരുന്ന ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Advertisment