/sathyam/media/post_attachments/pQdzQ5vUTCtT02CPS6Ye.jpg)
മുംബൈ: ഷാരൂഖ് ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നടനിൽനിന്ന് 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഖാനെ (42) അറസ്റ്റ് ചെയ്തതായി സീനിയർ റായ്പൂർ പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച, മുംബൈയിലെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്കാണ് 'ഹിന്ദുസ്ഥാനി' എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തിയുടെ ഭീഷണി കോൾ എത്തിയത്. താൻ ബാന്ദ്രയിലെ ഷാരൂഖിന്റെ വീടായ മന്നത്തിന് പുറത്ത് നിൽക്കുകയാണെന്നും അദ്ദേഹം 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ നടനെ കൊല്ലുമെന്നുമായിരുന്നു ഭീഷണി സന്ദേശം. റായ്പൂരിൽ നിന്നുള്ള ഫൈസൻ ഖാന്റെ പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നാണ് കോൾ വന്നതെന്ന് മുംബൈ പോലീസ് കണ്ടെത്തി.
ഫൈസന്റെ അടുത്ത് പോലീസ് എത്തിയപ്പോൾ തന്റെ ഫോൺ മോഷണം പോയതായി പറഞ്ഞു. ഫോൺ മോഷണം പോയെന്ന് കാണിച്ച് അഭിഭാഷകൻ ലോക്കൽ പോലീസിൽ പരാതിയും നൽകി. പിന്നീട്, മുംബൈയിൽ എത്തി അന്വേഷണത്തിന് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ പോലീസ് നോട്ടീസ് നൽകിയെങ്കിലും ഫൈസൻ എത്തിയില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us