ഇരുപതുകാരിക്ക് നേരെ നഗ്നതാ പ്രദർശനം; മുംബൈയിൽ 27 കാരൻ അറസ്റ്റിൽ

New Update
Punjab Police arrests two associates of Lawrence Bishnoi gang Nation

മുംബൈ: ഇരുപതുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ 27കാരൻ അറസ്റ്റിൽ. ആഗ്ര സ്വദേശി ദീൻദയാൽ മോത്തിറാം സിങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 20കാരിക്കുണ്ടായ ദുരനുഭവത്തിന്റെ വിഡിയോ യുവതിയുടെ സുഹൃത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Advertisment

വിഡിയോ മുംബൈ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. മുംബൈയിലെ ഗ്രാൻഡ് റോഡിൽ ഷെയർ ടാക്സിയിൽ വച്ച് നവംബർ 20നായിരുന്നു സംഭവം.സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനു പിന്നാലെയാണ് ഉത്തർ പ്രദേശ് സ്വദേശിയായ യുവാവിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

സോഫിയ കോളേജ് പരിസരത്ത് നിന്നാണ് 20കാരി ഷെയർ ടാക്സിയിൽ കയറിയത്. ഈ സമയം ഇയാൾ ടാക്സിയിലുണ്ടായിരുന്നു. തുടർന്ന് ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഷെയർ ടാക്സിയിൽ നിന്ന് ഇറങ്ങിയ ശേഷവും പിന്നാലെ കൂടി നഗ്നതാ പ്രദർശനം നടത്തിയ ഇയാളുടെ ദൃശ്യങ്ങൾ 20കാരി ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

Advertisment