ഭക്ഷണശാലയില്‍ അരയ്ക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ കുടുങ്ങി, മുംബൈയിൽ 19കാരന് ദാരുണാന്ത്യം

New Update
grinder

മുംബൈ: ഗോബി മഞ്ചൂരിയന്‍ തയ്യാറാക്കുന്നതിനുള്ള ചേരുവകള്‍ ഗ്രൈന്‍ഡറില്‍ ഇട്ട് അരയ്ക്കുന്നതിനിടെ ഭക്ഷണശാലയില്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി 19കാരന് ദാരുണാന്ത്യം.  ഗ്രൈന്‍ഡറില്‍ കൈയിട്ട സമയത്താണ് മെഷീനില്‍ കുടുങ്ങിയത്.

Advertisment

മുംബൈയിലാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശിയായ 19കാരന്‍ സൂരജ് നാരായണ്‍ യാദവ് ആണ് മരിച്ചത്. മുംബൈ വര്‍ളിയില്‍ ചൈനീസ് ഫുഡ് സ്റ്റാളില്‍ ജോലി ചെയ്യുന്ന സമയത്താണ് ദാരുണ സംഭവം ഉണ്ടായത്. സംഭവത്തില്‍ കടയുടെ ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തിന്റെ നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രൈന്‍ഡറില്‍ കൈയിട്ട് ചേരുവകകള്‍ ചേര്‍ക്കുന്നതിനിടെ ഷര്‍ട്ട് കുടുങ്ങിയതാണ് അപകട കാരണമെന്ന് വിഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

സൂരജ് ഗ്രൈന്‍ഡര്‍ പ്രവര്‍ത്തിപ്പിച്ച് മുന്‍പരിചയമില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മതിയായ ട്രെയിനിങ്ങോ സുരക്ഷാ സംവിധാനങ്ങളോ നല്‍കുന്നതിന് മുന്‍പ് ഗ്രൈന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൂരജിനോട് കടയുടമ പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment