New Update
/sathyam/media/media_files/2024/12/29/jSvIEJJSBFva4J8qcTDc.jpg)
താനെ: അയൽക്കാരന്‍റെ വളർത്തുനായ കുരച്ചതിൽ പ്രകോപിതരായ 10 സ്ത്രീകൾ അയൽക്കാരനെയും കുടുംബാംഗങ്ങളെയും വീട്ടിൽ കയറി ആക്രമിച്ചു. കുടുംബത്തിന്‍റെ പരാതിയിൽ പ്രതികളായ 10 സ്ത്രീകൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Advertisment
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ മേഖലയിലെ അംബിവിലിയിലാണ് സംഭവം. കച്ചവടക്കാരന്‍റെ വളർത്തുനായ പ്രദേശത്ത് കുരക്കാൻ തുടങ്ങി. നിർത്താതെയുളള കുരയിൽ അസ്വസ്ഥരായ പ്രതികൾ വീട്ടിലേക്ക് ഓടിക്കയറി അയൽക്കാരനെയും ഭാര്യയെയും മകളെയും മർദിക്കുകയായിരുന്നു.
വീടിന് നേരെ കല്ലെറിയുകയും വീട്ടുസാമാനങ്ങൾ കൊള്ളയടിക്കുകയും ചെയ്തതായി കുടുംബം മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കച്ചവടക്കാരനും കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.