ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം. യഥാർത്ഥ പ്രതി പിടിയിൽ

റസ്റ്റോറന്റ് ജീവനക്കാരനായ വിജയ് ദാസ് എന്ന വ്യക്തിയാണ് പിടിയിലായിരിക്കുന്നത്.

New Update
saif alikhan attack

ഡൽഹി: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പോലീസ്.

Advertisment

റസ്റ്റോറന്റ് ജീവനക്കാരനായ വിജയ് ദാസ് എന്ന വ്യക്തിയാണ് പിടിയിലായിരിക്കുന്നത്. 


താനെയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായും മുംബൈ പോലീസ് വ്യക്തമാക്കി. 


വെയ്റ്ററായും കെട്ടിട നിർമ്മാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് വിജയ് ദാസ്.  ഇന്ന് 9 മണിക്ക് അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരം പുറത്തുവിടുന്നതിനായി  മുംബൈ പോലീസ് വാർത്താ സമ്മേളനം നടത്തും. 

Advertisment