/sathyam/media/media_files/2025/01/26/IIrmwFuleMsRbowTC0YU.jpg)
മുംബൈ: ബോളിവുഡ് നടൻ സെയഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പുതിയ വഴിതിരിവ്. ഫോറൻസിക്ക് സംഘം വീട്ടിൽ നിന്നും കണ്ടെത്തിയ 19 വിരലടയാളങ്ങളിൽ ഒന്ന് പോലും പ്രതി ഷരീഫുൽ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോർട്ട്.
ശാസ്ത്രീയ പരിശോധനകളിൽ ഈ വിരലടയാളങ്ങളിൽ ഒന്ന് പോലും ഷരീഫുൾ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ലെന്ന റിപ്പോർട്ടാണ് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
54കാരനായ നടൻ ജനുവരി 16ന് വീട്ടിൽ വച്ച് കവർച്ചാ ശ്രമം നേരിടുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. ആറ് തവണയാണ് നടന് കുത്തേറ്റത്. അതേസമയം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ആശുപത്രി രേഖകളിൽ വ്യാപക പൊരുത്തക്കേടാണ് സംഭവച്ചിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോർട്ട് വിശദമാക്കുന്നത്.
ബാന്ദ്ര വെസ്റ്റിലുള്ള നടന്റെ വീട്ടിൽ അക്രമം നടന്നത് 16ന് പുലർച്ചെ 2.30നാണ്. ആറാം നിലയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്.
എന്നാൽ ലീലാവതി ആശുപത്രിയുടെ രേഖകളിൽ നടനെത്തിയത് 4.10ന്. ഫ്ലാറ്റിൽ നിന്നും പരമാവധി 20 മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്താമെന്നിരിക്കെ മണിക്കൂറുകളുടെ വ്യത്യാസമാണ് ആശുപത്രിയിലെത്താനായി വന്നത്.
എത്തുമ്പോൾ മകൻ ഏഴു വയസുകാരൻ തൈമൂർ അലി ഖാൻ കൂടെയുണ്ടെന്നാണ് ആശുപത്രി വിശദീകരിച്ചത്. പക്ഷെ രേഖയിൽ കുടെയുണ്ടായിരുന്നത് സുഹൃത്ത് അഫ്സാർ സെയ്തിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us