Advertisment

നീളം കുറഞ്ഞ ഉടുപ്പുകള്‍ വേണ്ട. കീറിയ ജീന്‍സിനും വിലക്ക്. അനുചിതമായ വസ്ത്രധാരണം മറ്റ് ഭക്തര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. സിദ്ധിവിനായക ക്ഷേത്രത്തില്‍ ഡ്രസ് കോഡ്

മാന്യമായ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നും ശ്രീ സിദ്ധി വിനായ ഗണപതി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 

New Update
mumbai temple

മുംബയ്: ഭക്തർക്ക് ഡ്രസ് കോഡുമായി മുംബയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രം. കഴിഞ്ഞ ദിവസമാണ് ക്ഷേത്ര ഭാരവാഹികൾ ഇതുസംബന്ധിച്ച നിർദേശം പുറത്തിറക്കിയത്.

Advertisment

മാന്യമായ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നും ശ്രീ സിദ്ധി വിനായ ഗണപതി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 

മാന്യമല്ലാത്ത വസ്ത്രം ധരിച്ച് വരുന്നവർ മറ്റ് ഭക്തജനങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനാലാണ് ഇത്തരമൊരു ഡ്രസ് കോഡ് കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് ട്രസ്റ്റ് അറിയിച്ചു.

ചെറിയ പാവാടകൾ മാത്രമല്ല കീറിയ ഡിസെെനുള്ള വസ്ത്രങ്ങളും ക്ഷേത്രത്തിനുള്ളിൽ ധരിക്കുന്നതിന് നിരോധനമുണ്ട്.

ക്ഷേത്ര ദര്‍ശന വേളയില്‍ എല്ലാ ഭക്തര്‍ക്കും സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ക്ഷേത്രപരിസരത്ത് മാന്യത നിലനിര്‍ത്തുന്നതിനുമാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നതെന്നും ട്രസ്റ്റ് വ്യക്തമാക്കി.

Advertisment