മുംബൈ: ഫണ്ടില്ലെന്ന കാരണത്തിൽ വിദ്യാർത്ഥികളുടെ ഉച്ച ഭക്ഷണത്തിൽ നിന്ന് മുട്ട ഒഴി വാക്കിയ മഹാരാഷ്ട്ര സർക്കാരിന്റെ നിലപാടിനെതിരെ ബദൽ നീക്കവുമായി എൻസിപി ശരദ് പവാർ വിഭാഗം എംഎൽഎ.
ജിതേന്ദ്ര അവ്ഹാദിൻ്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ താനെ കളക്ടറെ സന്ദർശിച്ച് മുട്ട കൾ കൈമാറി. മുട്ട ഒഴിവാക്കരുതെന്ന് നിവേദനവും നൽകിയത് ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് തിരിച്ചടിയായി.
കഴിഞ്ഞ നവംബറിലാണ് ഏക്നാഥ് ഷിൻഡെ സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരു മുട്ടയെന്ന പദ്ധതി നടപ്പാക്കിയത്. മുട്ട കഴിക്കാത്തവർക്ക് പഴവും നൽകിയിരുന്നു. ഇതിനായി 50 കോടിയാണ് ചെലവ്.
ഇത് ലഭിക്കാത്തതിനെ തുടർന്നാണ് പദ്ധതി നിർത്താൻ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത്, മുൻസിപ്പൽ സ്കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 24 ലക്ഷം വിദ്യാർത്ഥികളോട് കാണിക്കുന്ന അനീതിയാണ് സർക്കാർ തീരുമാനമെന്ന് ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു.
കുട്ടികൾക്ക് മതിയായ പോഷകാഹാരം നൽകാൻ കുടും ബങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. അത് മുൻനിർത്തിയാണ് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട നൽകാൻ തീരുമാനിച്ചത്. അത് നിർത്തിലാക്കുന്നത് അവരുടെ ക്ഷേമത്തിന് നേരെയുള്ള ആക്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
ഒരു പ്രത്യേക വിഭാഗത്തിന്റെ സമ്മർദത്തിനനുസരിച്ചാണോ സർക്കാർ പ്രവർത്തിക്കുന്നതെന്നും എംഎൽഎ ചോദിച്ചു. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും സസ്യേതര ആഹാരമാണ് കഴിക്കുന്നത്.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ എന്നിവിടങ്ങളിലും ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കിയിരുന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലഡ്കി-ബഹിൻ യോജന യുടെ പരസ്യങ്ങൾക്കായി മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ 200 കോടിയാണ് ചെലവഴിക്കുന്നത്.
എന്നാൽ മുട്ട നൽകാനുള്ള 50 കോടിയില്ലെന്നാണ് ന്യായീകരണം. ആശങ്ക സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കളക്ടർ ഉറപ്പ് നൽകിയെന്നും അറിയിച്ചു.