സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ബാങ്കുകൾക്ക് പുതിയ ഇന്റർനെറ്റ് ഡൊമൈൻ. ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

നിലവിൽ സാമ്പത്തികരംഗത്തെ സ്ഥാപനങ്ങൾക്കെല്ലാം ഫിൻ ഡോട്ട് ഇൻ (fin.in) എന്ന ഡൊമൈനാണ് ഉപയോഗിക്കാറുള്ളത്.

New Update
reserve bank of india11

മുംബൈ: ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന വരിൽ നിന്ന് ഉപയോക്താക്കളെ രക്ഷിക്കാൻ പുതിയ ഇന്റർനെറ്റ് ഡൊമൈൻ അവതരിപ്പിച്ച് റിസർവ് ബാങ്ക്.

Advertisment

പണനയ അവലോകന യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ ഡൊമൈൻ നടപ്പാക്കുന്ന കാര്യം അറിയിച്ചത്.


നിലവിൽ സാമ്പത്തികരംഗത്തെ സ്ഥാപനങ്ങൾക്കെല്ലാം ഫിൻ ഡോട്ട് ഇൻ (fin.in) എന്ന ഡൊമൈനാണ് ഉപയോഗിക്കാറുള്ളത്.ബാങ്കുകളും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ഇതേ ഡൊമൈൻ ഉപയോഗിക്കുന്നുണ്ട്.


 ഇതിൽ നിന്ന് വ്യത്യസ്തമായി ബാങ്കുകളിൽ നിന്നാണ് സന്ദേ ശം ലഭിച്ചതെന്നും യഥാർത്ഥ ബാങ്കിൻ്റേതായ ലിങ്കാണ് വന്നിരിക്കുന്നതെന്നും പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ഡൊമൈൻ.

ഇനി മുതൽ രാജ്യത്തെ എല്ലാ അംഗീകൃത ബാങ്കുകളും ഫിൻ ഡോട്ട് ഇൻ എന്ന ഡൊമൈനിന് പകരം ബാങ്ക് ഡോട്ട് ഇൻ (bank.in) എന്ന ഡൊമൈനിലേക്ക് മാറണം.


ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിലാകും. ഈ ഇൻ്റർനെറ്റ് ഡൊമൈൻ അംഗീകൃത ബാങ്കുകൾക്ക് മാത്രമേ ലഭിക്കുകയുളളൂ. 


തട്ടിപ്പ് നടത്തുന്നതിന് വേണ്ടി ഉണ്ടാക്കുന്ന വ്യാജ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്ക് ഡോട്ട് ഇൻ എന്ന ഡൊമൈൻ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ ഉപയോക്താക്കൾക്ക് പെട്ടെന്ന് തട്ടിപ്പ് തിരിച്ചറിയാൻ സാധിക്കും.

ബാങ്കുകളുടേതെന്ന് തെറ്റിധരിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ച് പണം തട്ടുന്ന രീതിക്ക് തടയിടാനാണ് പുതിയ നീക്കം.


യഥാർത്ഥ ബാങ്കുകളെയും തട്ടിപ്പുകാരെയും തിരിച്ചറിയാൻ ഈ രീതി സഹായിക്കുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. കൂടാതെ രാജ്യത്തിനകത്തുവച്ച് നടത്തുന്ന ഓൺലൈൻ പണമിടപാടുകൾക്ക് അഡീഷണൽ ഫാക്ടർ ഓതന്റിക്കേഷൻ (എഎ ഫ്എ) എന്നൊരു സുരക്ഷാ സംവിധാനം കൂടി ഏർപ്പെടുത്തും. 


ഓൺലൈൻ ബാങ്കിങ് കൂടുതൽ കർശനമായ സുരക്ഷ ഏർപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഭാവിയിൽ വിദേശത്തേക്കുള്ള പണമിടപാടിനും ഇത് ബാധകമാക്കിയേക്കും. 

Advertisment