ജിഎം വിത്തുകൾക്കെതിരെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും അവകാശ പ്രവർത്തകരുടെയും വിവരങ്ങൾ നീക്കം ചെയ്ത് അമേരിക്കൻ സ്ഥാപനം. നീക്കം ചെയ്യപ്പെട്ടവരിൽ ഇന്ത്യക്കാരും

ആഗോള തലത്തിൽ കീടനാശിനി, ജിഎം വിളകൾക്കെതിരെയുള്ള പോരാട്ടം നടത്തുന്ന സംഘടനകളെയും വ്യക്തികളെയും തെരഞ്ഞുപിടിച്ചാണ് വി ഫ്ലുവൻസ് ഒഴിവാക്കിയിരിക്കുന്നത്.

New Update
g m seeds

മുംബൈ: കീടനാശിനി, ജനിതക മാറ്റം വരുത്തിയ (ജിഎം) വിത്തുകൾ എന്നിവയ്ക്കെതിരെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും അവകാശ പ്രവർത്തകരുടെയും വിവരങ്ങൾ നീക്കം ചെയ്ത് അമേരിക്കൻ സ്ഥാപനം.

Advertisment

യൂറോപ്യൻ ഡാറ്റ സ്വകാര്യതാ നിയമമനുസരിച്ചാണ് 5,00 ഓളം പ്രൊഫൈലുകൾ നീക്കം ചെയ്തത്. ഇന്ത്യയിൽ കീടനാശിനി, ജിഎം വിളകൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ വിവരങ്ങളും നീക്കം ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്.


അമേരിക്കയിലെ മിസോറി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി ഫ്ലുവൻസ് ഇന്ററാക്ടീവ് എന്ന സംഘടനയാണ് വ്യക്തികളുടെയും സംഘടനകളുടയും രേഖകൾ നീക്കം ചെയ്തതെന്ന് ഇൻവെസ്റ്റിഗേറ്റീവ് ന്യൂസ് റൂം ലൈറ്റ്ഹൗസ് റിപ്പോർട്ടിൽ പറയുന്നു.


ജിഎം കുത്തക കമ്പനിയായ ജർമ്മനിയിലെ മോൺസാൻ്റോ മുൻ എക്സിക്യൂട്ടീവ്  ജെ ബ്രെയിൻ്റെ നേതൃത്വത്തിലാണ് വി ഫ്ലുവൻസ് ഇന്ററാക്ടീവ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തക വന്ദന ശിവ, ദേബൽ ദേബ്, പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക് ഇന്ത്യ തുടങ്ങിയവരുടെ വിവരങ്ങൾ ഒഴിവാക്കിയപ്പെട്ട പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

യുഎസ് എജൻസി ഫോർ ഇന്റർ നാഷണൽ ഡെവലപ്മെൻ്റ് (യുഎസ്എഐഡി) ഫണ്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് വി ഫ്ലവൻസ്.

ഇൻ്റർനാഷണൽ ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് യുഎസ്എ ഐഡിക്ക് വൻതോതിലാണ് ഫണ്ട് കൈമാറുന്നത്. എഷ്യയിലും ആഫ്രിക്കയിലും ആധുനിക കൃഷി രീതികൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനകളാണ് ഇവ രണ്ടും.


ആഗോള തലത്തിൽ കീടനാശിനി, ജിഎം വിളകൾക്കെതിരെയുള്ള പോരാട്ടം നടത്തുന്ന സംഘടനകളെയും വ്യക്തികളെയും തെരഞ്ഞുപിടിച്ചാണ് വി ഫ്ലുവൻസ് ഒഴിവാക്കിയിരിക്കുന്നത്.


അമേരിക്കൻ കർഷകർക്കിടയിൽ പാർക്കിൻസൺസ് രോഗത്തിന് കാരണമായ പാരക്വറ്റ്കള നാശിനി അപകടത്തെക്കുറിച്ച് മറച്ചുവെന്ന കേസിൽ ആഗോള കളനാശിനി കമ്പനിയായ സിൻജെയ്ക്കെതിരായ കേസിൽ വി ഫ്ലവൻസും സ്ഥാപകനായ ജേ ബ്രെയിനും കൂട്ടുപ്രതികളാണ്.

2017ൽ മഹാരാഷ്ട്രയിലെ യവത്മാൾ ജില്ലയിൽ കീടനാശിനി വിഷബാധയിൽ 20 കർഷകർ കൊല്ലപ്പെട്ട കേസിൽ ഇന്ത്യയിലും സിൻജെന്റ് കമ്പനി നിയമനടപടി നേരിട്ടിരുന്നു. കർഷകരുടെ മരണത്തിൽ നഷ്ടപരിഹാരം ലഭിക്കാൻ നിയമനടപടിക്ക് നേതൃത്വം നൽകിയ നരസിംഹ റെഡ്ഡി വി ഫ്ലുവൻസ് പ്രവർത്തിക്കെതിരെ രംഗത്തുവന്നു

Advertisment