/sathyam/media/media_files/2025/02/16/CkEG9HdZNsIK2EKIAlO9.jpg)
മുംബൈ: ലൗ ജിഹാദ് വിരുദ്ധ ബിൽ തയ്യാറക്കാൻ ദേവേന്ദ്ര ഫഡ്നാവിസിൻ്റെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് ബില്ലിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ അധ്യക്ഷനായ ഏഴംഗ സമിതി ഇതിന്റെ വിവിധ ചട്ടക്കൂടും നിയമങ്ങളും രൂപീകരിക്കാനും സർക്കാർ ഉത്തരവിട്ടു.
നിയമത്തിന്റെ സാങ്കേതിക, നിയമ വശങ്ങളാണ് സമിതി തയ്യാറാക്കുക. വനിതാ ശിശു വികസനം, ന്യൂനപക്ഷ ക്ഷേമം, സാമൂഹ്യനീതി, നിയമം, ആഭ്യന്തര വകുപ്പ് പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാകും.
കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറങ്ങിയത്. ലൗ ജിഹാദ്, നിർബന്ധിത മതപരിവർത്തനം, വഞ്ചനപരമായ മതപരിവർത്തനം തടയുക എന്നിവയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തു വന്നു. ഏകപക്ഷീയമായി വിഷയത്തിൽ ബിൽ അവതരിപ്പിക്കാനുള്ള തീരുമാനം സ്വാതന്ത്ര്യം അടിച്ചമർത്തുന്നതാണെന്ന് സമാജ്‌വാദി സംസ്ഥാന പ്രസിഡന്റ് അബു അസ്മി ചൂണ്ടിക്കാട്ടി.
നിയമം നിർമ്മിക്കുന്നതിൽ എതിർപ്പില്ല. മുസ്ലിം യുവാക്കളും ഹിന്ദുമ തത്തിലേക്ക് പരിവർത്തനം നടത്തുന്നുണ്ടെന്ന കാര്യം സർക്കാർ വിസ്മരിക്കാൻ പാടില്ല.
ഭരണഘടന ഉറപ്പുനൽകുന്ന വിധത്തിലാണ് എല്ലാ മതങ്ങളിലും നിന്ന് വ്യക്തികൾ ഇതര മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതെന്നും അബു അസ്മി പ്രതികരിച്ചു.
ഉത്തർപ്രദേശിൽ മതപരിവർത്തന നിയമം പാസാക്കിയ സാഹചര്യത്തിൽ സമാന നിയമം മഹാരാഷ്ട്രയിലും വേണമെന്ന് ബിജെപി എംഎൽഎമാരും നേതാക്കളും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മഹായുതി സർക്കാർ വിവാദ ബില്ലുമായി രംഗത്തുവന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us