/sathyam/media/media_files/2025/02/18/H8F8BLYkIxzdltnSGHVE.jpg)
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ യുവാവിനു രക്ഷകനായി ആർ.പി.എഫ്. ഉദ്യോഗസ്ഥൻ.
പ്ലാറ്റ്‌ഫോമിനും പാളത്തിനുമിടയിൽ വീണ യാത്രക്കാരനെയാണ് ആർ.പി.എഫ്. ഉദ്യോഗസ്ഥൻ സാഹസികമായി രക്ഷപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ മുംബൈ അന്ധേരി റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. 40-കാരനായ യാത്രക്കാരനെയാണ് ആർ.പി.എഫ്. ഉദ്യോഗസ്ഥൻ അത്ഭുതകരമായി രക്ഷിച്ചത്.
സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങൾ പശ്ചിമ റെയിൽവേ അധികൃതർ എക്‌സിൽ പങ്കുവെച്ചു.
You have 1 life. Don’t endanger it by alighting/boarding from a moving train.#RPF Staff's vigilance saved the life of a passenger at Andheri Railway Station yesterday. #OperationJeevanRakshapic.twitter.com/WRAongDZtT
— Western Railway (@WesternRly) February 17, 2025
ബാന്ദ്ര ടെർമിനസിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന ലോക് ശക്തി എക്‌സ്പ്രസിലേക്ക് രണ്ട് ബാഗുകളുമായി കയറാൻ ശ്രമിക്കവെ ബാലൻസ് നഷ്ടപ്പെട്ട് ഇയാൾ പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയിലേക്ക് വീഴുകയായിരുന്നു.
സമീപത്തു നിൽക്കുകയായിരുന്ന ആർ.പി.എഫ്. ഉദ്യോഗസ്ഥൻ ഇതുകണ്ട് ഒരുനിമിഷം പാഴാക്കാതെ യാത്രക്കാരനെ രക്ഷിക്കാനായി ഓടിയെത്തി.
ഉദ്യോഗസ്ഥൻ യാത്രക്കാരനെ പ്ലാറ്റ്‌ഫോമിനും പാളത്തിനുമിടയിൽ നിന്ന് അത്ഭുതകരമായി വലിച്ചുകയറ്റി രക്ഷിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us