17 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഗര്‍ഭഛിദ്രം നടത്തിയ കേസില്‍ 29കാരൻ അറസ്റ്റിൽ

ഉല്‍ഹാസ് നഗറിലെ ഒരു ശ്മശാനത്തില്‍ കുഴിച്ചിട്ട ഭ്രൂണം കൂടുതല്‍ അന്വേഷണത്തിനായി പുറത്തെടുത്തു

New Update
crime111

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 17 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വ്യാജ രേഖകള്‍ ഉപയോഗിച്ച് ഗര്‍ഭഛിദ്രം നടത്തിയ കേസില്‍ 29കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. 

Advertisment

ഉല്‍ഹാസ് നഗറിലെ ഒരു ശ്മശാനത്തില്‍ കുഴിച്ചിട്ട ഭ്രൂണം കൂടുതല്‍ അന്വേഷണത്തിനായി പുറത്തെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കിയ ഡോക്ടറേയും അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയും പ്രതിയും ഉല്‍ഹാസ് നഗറില്‍ അയല്‍ക്കാരായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രതി പെണ്‍കുട്ടിയെ അത്താഴം കഴിക്കാന്‍ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുപോയി. 

പ്രതിയുടെ ഭാര്യയും കുട്ടികളും മാതാപിതാക്കളും അവരുടെ വീടുകളില്‍ പോയ സമയത്ത് പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്യുകയും ആരോടെങ്കിലും പറഞ്ഞാല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.

Advertisment