മുംബൈ: താനൂർ നിന്ന് കാണാതായ പെണ്‍കുട്ടികളെ ഇന്ന് തന്നെ മുംബൈയില്‍ നിന്ന് തിരികെ കൊണ്ടുവരുമെന്ന് പൊലീസ്.
കുട്ടികളെ കൊണ്ടുവരുന്നതിനായി പൊലീസ് സംഘം മുംബൈയിലെത്തി. മുംബൈയിൽ നിന്നും റോഡ് മാർഗ്ഗം പൂനെയിലേക്ക് പുറപ്പെട്ടു.
വൈകുന്നേരം അഞ്ചരയോടെ ഗരീബ് രഥ് എക്സ്പ്രസിൽ പൂനെയിൽ നിന്ന് മടങ്ങുമെന്നാണ് പൊലീസ് വ്യക്തമാക്കി.
നാളെ ഉച്ചയ്ക്ക് 12 മണിയോടെ തിരൂരിലെത്തും. ഗരീബ് രഥ് എക്സ്പ്രസിലായിരിക്കും കുട്ടികളെ നാട്ടിലെത്തിക്കുക.
അതേസമയം, കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന യുവാവ് തിരികെ നാട്ടിലേക്ക് പോയി. റോഹയിൽ നിന്നുമാണ് ഇയാൾ തിരികെ ട്രെയിൻ കയറിയത്.
ഞങ്ങൾ പൂർണ്ണ സുരക്ഷിതരും സന്തോഷവതികളുമാണെന്ന് പെൺകുട്ടികൾ വ്യക്തമാക്കിയിട്ടുണ്ട്. വേഗത്തിൽ വീട്ടിൽ എത്തണമെന്നാണ് ആഗ്രഹം.
പൊലീസ് ഇടയ്ക്കിടെ സംസാരിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചുവെന്നും രക്ഷിതാക്കളുമായി സംസാരിച്ചുവെന്നും പെൺകുട്ടികൾ പറഞ്ഞു.
മകളുമായി വീഡിയോകാൾ വഴി വിളിച്ചു സംസാരിച്ചെന്നും ഇരുവരും സുരക്ഷിതാരാണെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു.
അവരെ കണ്ടെത്താൻ സഹായിച്ച പൊലീസിനോട് വിലയ നന്ദിയും കടപ്പാടുമുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു.