ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ബിജെപി എം.പി

ഔറംഗസേബിന്റെ ശവകുടീരം സന്ദർശിച്ച് ആദരാഞ്ജലി അർപ്പിക്കുന്നവർ ആ ശവകുടീരം സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകണം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
udayan raje bhonsle

മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ബിജെപി എംപി ഉദയൻരാജെ ഭോസാലെ.

Advertisment

"ഔറംഗസേബിന്റെ ശവകുടീരം സന്ദർശിച്ച് ആദരാഞ്ജലി അർപ്പിക്കുന്നവർ ആ ശവകുടീരം സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകണം. 


അല്ലാതെ ഔറംഗസേബിന്റെ മഹത്വവൽക്കരണം ഇനി അനുവദിക്കില്ല. അതിവിടെ നിലനിർത്തേണ്ട ആവശ്യം എന്താണ്.

ഒരു ജെസിബി മെഷീൻ കൊണ്ടുവന്ന്‌ ശവക്കല്ലറ പൊളിച്ചുമാറ്റൂ... അയാൾ ഒരു കള്ളനും കൊള്ളക്കാരനുമായിരുന്നു" ഉദയൻ‌രാജെ പറഞ്ഞു. സത്താറയിൽ നിന്നുള്ള ബിജെപി എംപിയാണ്‌ ഉദയൻ‌രാജെ ഭോസാലെ.