ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കിൽ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കും. ഭീഷണി മുഴക്കി വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ശവകുടീര പരിസരത്ത് വൻ പൊലീസ് സന്നാ​ഹത്തെ വിന്യസിച്ച് ‌‌‌‌സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

New Update
Aurangzeb tomb

മുംബൈ:  ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് സംഘ്പരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കിൽ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. 

Advertisment

ഖുൽദാബാദിലെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ശവകുടീര പരിസരത്ത് വൻ പൊലീസ് സന്നാ​ഹത്തെ വിന്യസിച്ച് ‌‌‌‌സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഔറം​ഗസേബിന്റെ ശവകുടീരം അടിമത്തത്തിന്റെയും അതിക്രമങ്ങളുടെയും കീഴ്പ്പെടുത്തലിന്റേയും ഓർമപ്പെടുത്തലാണെന്ന് വിഎച്ച്പി മേഖലാ തലവൻ കിഷോർ ചവാൻ, ബജ്‌റംഗ്ദൾ മേഖലാ കോഡിനേറ്റർ നിതിൻ മഹാജൻ, സന്ദേശ് ഭെഗ്‌ഡെ എന്നിവർ ആരോപിച്ചു. 

ജില്ലാ കലക്ടർമാരുടെയും തഹസീൽദാർമാരുടെയും ഓഫീസുകൾക്ക് മുന്നിലാവും ഇന്നത്തെ പ്രതിഷേധം.

ശവകുടീരം ഉടൻ പൊളിക്കണമെന്നും ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നിവേദനം നൽകുമെന്നും വിഎച്ച്പിയും ബജ്രം​ഗ്ദളും പറഞ്ഞു. 

അതുണ്ടായില്ലെങ്കിൽ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെടുമെന്നും റോഡുകൾ തടയുമെന്നും കർസേവയിലൂടെ ശവകുടീരം തകർക്കുമെന്നും ഇരു സംഘടനകളും ഭീഷണിപ്പെടുത്തി.

Advertisment