ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/2025/03/21/1m0QGXamrOI1QYh1IGnf.jpg)
മുംബൈ: മു​ഗൾ ചക്രവർത്തി ഔറം​ഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി.
Advertisment
മഹാരാഷ്ട്ര ചത്രപതി സംഭാജി ന​ഗർ ജില്ലയിലെ ഖുൽദാബാദിൽ സ്ഥിതിചെയ്യുന്ന ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് കേതൻ തിരോദ്കർ എന്നയാളാണ് അഭിഭാഷകനായ രാജാഭാവു ചൗധരി മുഖേന പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.
ഔറംഗസേബിന്റെ ശവകുടീരം ദേശീയ സ്മാരകങ്ങളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദേശിക്കണമെന്നും കേതൻ ഹർജിയിൽ ആവശ്യപ്പെടുന്നു.
ചില പുരാതന സ്മാരകങ്ങളെയും പുരാവസ്തു സ്ഥലങ്ങളേയും ദേശീയ പ്രാധാന്യമുള്ളതായി നിയോഗിക്കുന്ന 1958ലെ എഎസ്ഐ നിയമത്തിലെ സെക്ഷൻ 3ന് അനുസൃതമല്ല ഈ സ്ഥലം എന്നാണ് ഹർജിയിലെ വാദം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us