/sathyam/media/media_files/2025/03/23/lbDqInykwT6WsKHUGWsc.jpg)
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ആത്മഹത്യ പ്രേരണയ്ക്ക് തെളിവില്ലെന്ന നി​ഗമനത്തിലാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചത്.
മ​ക​ൻ​ കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നും, 15 കോ​ടി രൂ​പ കാ​മു​കി​യും ന​ടി​യു​മാ​യ റി​യ ച​ക്ര​ബർ​ത്തി ത​ട്ടി​യെ​ടുത്തെന്നും ​ആരോപിച്ച് പ​രാ​തി​യു​മാ​യി സു​ശാ​ന്തിന്‍റെ പി​താ​വ്​ ബി​ഹാ​ർ പൊ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ്​ കേ​സ്​ സിബിഐ​ക്ക്​ കൈ​മാ​റി​യ​ത്.
ഫൊ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​ർ സു​ശാ​ന്തിന്‍റെ ഫ്ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യാ​സ്​​പ​ദ​മാ​യി ഒ​ന്നും ക​ണ്ടെത്താനായി​ല്ല.
കേസ് റിപ്പോർട്ട് സിബിഐ മുംബൈ കോടതിയിൽ സമർപ്പിച്ചു. 2020 ജൂൺ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റേത് ആത്മഹത്യ തന്നെയെന്ന് മുംബൈ പൊലീസ് ആദ്യം തന്നെ പ്രാഥമിക നി​ഗമനത്തിൽ എത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us