/sathyam/media/media_files/2025/04/05/l3DZbBdsPSSjOPB6Im6k.jpg)
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ട്രാക്ടർ ട്രോളി കിണറ്റിൽ വീണ് ഏഴ് സ്ത്രീ കർഷകത്തൊഴിലാളികൾ മരിച്ചു. മൂന്ന് പേരെ രക്ഷപെടുത്തി. മരിച്ചവരിൽ രണ്ട് പേർക്ക് 18 വയസ് മാത്രമാണ് പ്രായം.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ലിംബ്​ഗോൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ അസെ​ഗാവ് ​ഗ്രാമത്തിലാണ് സംഭവം. വാഹനം റോഡിൽ നിന്ന് തെന്നിമാറി വെള്ളം നിറഞ്ഞ കിണറ്റിലേക്ക് വീഴുകയായിരുന്നെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രവീൺ ടകെ പറഞ്ഞു.
താരാഭായ് സത്വാജി ജാദവ് (35), ധ്രുപത സത്വാജി ജാദവ് (18), സരസ്വതി ലഖൻ ബുറാദ് (25), സിമ്രാൻ സന്തോഷ് കാംബ്ലെ (18), ചൈത്രാഭായ് മാധവ് പർധെ (45), ജ്യോതി ഇറാബാജി സരോദെ (35), സ്വപ്ന തുക്കാറാം റാവുത്ത് (25) എന്നിവരാണ് മരിച്ചത്. പാർവതിഭായ് ബുറാദ് (35), പുർഭായ് കാംബ്ലെ (40), സത്വാജി ജാദവ് (55) എന്നീ തൊഴിലാളികളെയാണ് രക്ഷപെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us