/sathyam/media/media_files/2025/02/24/SxilpY9fevNkYpi1ZrOv.jpg)
മുംബൈ: മലേഗാവ് സ്ഫോടന കേസിൽ വിചാരണ നടത്തുന്ന പ്രത്യേക എൻഐഎ കോടതി ജഡ്‌ജി എ കെ ലഹോട്ടിയെ സ്ഥലം മാറ്റി. ജഡ്‌ജിമാരുടെ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് ലഹോട്ടിയെ നാസിക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
എങ്കിലും വിചാരണ പൂർത്തിയായി വിധി പറയാനൊരുങ്ങുന്ന സാഹചര്യത്തിലുള്ള സ്ഥലം മാറ്റം കേസിനെ ബാധിക്കുമെന്ന ആശങ്ക ഇരകൾ പങ്കുവച്ചു.
അതിനാൽ ജഡ്‌ജിയുടെ സ്ഥലം മാറ്റം നീട്ടിവയ്ക്കണമെന്നാവശ്യവുമായി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇരകളുടെ അഭിഭാഷകൻ വ്യക്തമാക്കി. 17 വർഷമായ കേസിൽ സ്ഥലം മാറ്റപ്പെടുന്ന അഞ്ചാമത്തെ ജഡ്‌ജിയാണ് ലഹോട്ടി.
ശനിയാഴ്ച നടന്ന അവസാന വാദം കേൾക്കലിൽ, ഏപ്രിൽ 15 നകം ബാക്കി വാദങ്ങൾ പൂർ ത്തിയാക്കാൻ ജഡ്‌ജി ലഹോട്ടി പ്രോസിക്യൂഷനോടും പ്രതി ഭാഗത്തോടും നിർദേശിച്ചിരുന്നു.
അടുത്ത ദിവസം വിധി പറയാൻ കേസ് മാറ്റിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഇതിനിടെയാണ് സ്ഥലമാറ്റ നടപടിയെന്നും അഭിഭാഷകൻ ഷാഹിദ് നദീം പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക് ജി ല്ലയിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവിൽ 2008 സെപ്റ്റംബർ 29നാണ് സ്ഫോടനം ഉണ്ടായത്.
സംഭവത്തിൽ ആറു പേർ കൊല്ലപ്പെടുകയും 100ൽ കൂടുതൽ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us