ഒരു സ്ത്രീക്കു പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം ലൈംഗിക ബന്ധത്തിന് സ്ഥിരമായ സമ്മതമല്ല. മുമ്പ് ബന്ധമുണ്ടായിരുന്ന ഒരാള്‍ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമെന്ന് ബോംബെ ഹൈക്കോടതി

ജസ്റ്റിസുമാരായ നിതില്‍ ബി സൂര്യവംശി, എംഡബ്ല്യു ചന്ദ്വാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം

New Update
court1

മുംബൈ: ഒരു സ്ത്രീക്കു പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം ലൈംഗിക ബന്ധത്തിന് സ്ഥിരമായ സമ്മതമല്ലെന്നും മുമ്പ് ബന്ധമുണ്ടായിരുന്ന ഒരാള്‍ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമാണെന്നും ബോംബെ ഹൈക്കോടതി.

Advertisment

ജസ്റ്റിസുമാരായ നിതില്‍ ബി സൂര്യവംശി, എംഡബ്ല്യു ചന്ദ്വാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

സ്ത്രീ ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നാണ്. അതില്‍ അവ്യക്തതയില്ല. സമ്മതം എന്നത് ഓരോ സന്ദര്‍ഭത്തിലും അടിസ്ഥാനപ്പെടുത്തിയിരിക്കും.

ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്ന സ്ത്രീ മറ്റെല്ലാ സന്ദര്‍ഭങ്ങളിലും അതേ പുരുഷനുമായി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കണമെന്നില്ല. 

ഇന്ത്യന്‍ നിയമത്തിലെ സെക്ഷന്‍ 53എ പ്രകാരം ഒരു സ്ത്രീയുടെ ലൈംഗിക പങ്കാളികളുടെ എണ്ണവുമായി ബന്ധപ്പെട്ടല്ല അവളുടെ സ്വഭാവവും ധാര്‍മികതയുമുള്ളത്.