കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതികത്തകരാർ മൂലം അടിയന്തരമായി മുംബൈയിൽ ഇറക്കി

കൊച്ചിയിൽ നിന്ന് പുലർച്ചെ 2.20നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പുലർച്ചെ നാലരയോടെ മുംബൈയിലിറക്കുകയായിരുന്നു. 

New Update
image(339)

മുംബൈ: ചൊവ്വാഴ്ച പുലർച്ചെ കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി.

Advertisment

ഐഎക്‌സ് 411 നമ്പർ വിമാനമാണ് സാങ്കേതികത്തകരാർ മൂലം മുംബൈയിലിറക്കിയത്.


കൊച്ചിയിൽ നിന്ന് പുലർച്ചെ 2.20നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പുലർച്ചെ നാലരയോടെ മുംബൈയിലിറക്കുകയായിരുന്നു. 


യാത്രക്കാരെ മുഴുവൻ മുംബൈയിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. ആറു മണിക്കൂറിന് ശേഷമാണ് ഇവർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.