മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് രണ്ട് പേര്‍ അറസ്റ്റില്‍. ഒരു യുവതിയടക്കം രണ്ട് പോരാണ് അറസ്റ്റിലായിരിക്കുന്നത്.
ജിതേന്ദ്ര കുമാര്‍ സിങ്(23), ഇഷ ഛബ്ര(32) എന്നിവരാണ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്. രാവിലെ മുതല്‍ ജിതേന്ദ്രകുമാര്‍ സിങ് സല്‍മാന്‍ ഖാന്റെ വീടിന്റെ പരിസരത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നു.
സല്‍മാന്‍ ഖാന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരന്‍ ഇയാളോട് വീടിന്റെ പരിസരത്ത് നിന്നും മാറി പോകാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പ്രതി പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി നിലത്തടിച്ചു പൊട്ടിച്ചിരുന്നു.
എന്നാല്‍ വൈകിട്ട് വീണ്ടും അതിക്രമിച്ച് കടക്കാന്‍ ശ്രമം നടത്തിയപ്പോഴാണ് പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചത്. നടനെ കാണാന്‍ ആഗ്രഹം ഉള്ളതുകൊണ്ടാണ് അതിക്രമിച്ച് കയറിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.