New Update
/sathyam/media/media_files/2025/05/27/5KTn6hUQvT4jmRwKcac1.jpg)
മുംബൈ: മുംബൈ ഭീകരാക്രമണ കേസ് പ്രതി താവൂർ റാണ കോടതിയെ സമീപിച്ചു. ജയിലിൽ വെച്ച് കുടുംബവുമായി സംസാരിക്കാൻ അനുമതി തേടിയാണ് ഹർജി.
Advertisment
ഡൽഹി പട്യാല ഹൗസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഹർജി നാളെ കോടതി പരിഗണിക്കും.
2019ലാണ് പാകിസ്താൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കക്ക് അപേക്ഷ നൽകിയത്.
റാണക്കെതിരായ തെളിവുകളും കൈമാറി. അതേസമയം ഇന്ത്യയിൽ എത്തിയാൽ തന്നെ പീഡിപ്പിക്കുമെന്ന് റാണ യുഎസ് സുപ്രിം കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ അപേക്ഷ തള്ളിയ അമേരിക്കൻ സുപ്രിം കോടതി 2025 ജനുവരി 25നാണ് റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us