/sathyam/media/media_files/2025/06/02/FdeJFvFf1w8mFwyyV8J9.webp)
മുംബൈ: മഹാരാഷ്ട്രയിലെ ധാരാവിയിൽ സ്ഥിതിചെയ്യുന്ന സെപ്‌റ്റോയുടെ വെയർഹൗസിന്‍റെ ലൈസൻസ് റദ്ദാക്കി.
കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളും, പാക്കറ്റുകളിൽ പൂപ്പലും കണ്ടെത്തിയതിനെ തുടർന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നടപടി.
ധാരാവി വെയർഹൗസിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനമാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
ഭക്ഷണസാധനങ്ങളിൽ ഫംഗസ് വളർച്ച, കെട്ടിക്കിടക്കുന്ന വെള്ളത്തിന് സമീപം ഭക്ഷണസാധനങ്ങൾ നനഞ്ഞതും വൃത്തിഹീനവുമായ സാഹചര്യം കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ തുടങ്ങിയ നിയമലംഘനങ്ങളാണ് എഫ്ഡിഎ പരിശോധനയിൽ കണ്ടെത്തിയത്.
സംഭവത്തിൽ വിശദീകരണവുമായി സെപ്റ്റോ രംഗത്തെത്തി. ഞങ്ങൾ ഇതിനകം ഒരു ആഭ്യന്തര അന്വേഷണ ആരംഭിച്ചിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കും.
തിരിച്ചറിഞ്ഞ വീഴ്ചകൾ പരിഹരിക്കുന്നതിനും, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ചതും സുരക്ഷിതവുമായ ഉൽപ്പന്നങ്ങൾ നൽകുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
നിയമാനുസൃതമായി കാര്യങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ആവശ്യമായ എല്ലാ തിരുത്തൽ നടപടികളും ഞങ്ങൾ സ്വീകരിക്കുമെന്ന് സെപ്റ്റോ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സെപ്‌റ്റോ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്.
നഗരത്തിലെ വിവിധ വെയർഹൗസുകളിൽ നിന്നുള്ള നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവരുന്ന വീഡിയോകൾ ഇതിനോടകംതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us