/sathyam/media/media_files/1hcpHV6vlhKm6q4jDryN.jpg)
മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്താത്ത ഓഹരികള്‍ അദ്ദേഹത്തിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനും അവകാശപ്പെട്ടതാണെന്ന് ബോംബെ ഹൈക്കോടതി.
വില്‍പത്രത്തിലെ അനന്തരവാകാശം സംബന്ധിച്ച് കക്ഷികള്‍ക്കിടയില്‍ തര്‍ക്കമൊന്നുമില്ലെങ്കിലും കൂടുതല്‍ വ്യക്തത തേടി അര്‍ദ്ധ സഹോദരി ഷിരീനും സുഹൃത്ത് മെഹ്‌ലി കെ മിസ്ട്രിയും കോടതിയെ സമീപിക്കുകയായിരുന്നു.
രത്തന്‍ ടാറ്റയുടെ കൈവശമുണ്ടായിരുന്ന കമ്പനികളുടെ ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ ഓഹരികള്‍, ആര്‍എന്‍ടി അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരികള്‍ ഉള്‍പ്പെടെ ആര്‍ക്കാണ് അവകാശം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചത്.
ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ ഓഹരികള്‍ വില്‍പ്പത്രത്തില്‍ രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനും ഓഹരികളില്‍ തുല്യ അവകാശമാണെന്നാണ് ബെഞ്ച് വിധിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us