ഇന്ത്യൻ ഭരണഘടനയാണ് പാർലമെന്റിനേക്കാൾ പരമോന്നതം പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരമുണ്ട്. പക്ഷേ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ കഴിയില്ല: ചീഫ് ജസ്റ്റിസ് ​ഗവായ്

പൗരന്മാരുടെ അവകാശങ്ങളുടെയും ഭരണഘടനാ മൂല്യങ്ങളുടെയും തത്വങ്ങളുടെയും സംരക്ഷകരാണെന്ന് ഒരു ജഡ്ജി എപ്പോഴും ഓർമ്മിക്കണം

New Update
justice br gavai

മുംബൈ: ഇന്ത്യയുടെ ഭരണഘടന പരമോന്നതമാണെന്നും ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഭരണഘടനക്ക് കീഴിലാണ് പ്രവർത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. 

Advertisment

പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തെ പരാമർശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. 


പാർലമെന്റാണ് പരമോന്നതമെന്ന് പലരും പറയുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, എന്റെ അഭിപ്രായത്തിൽ, ഇന്ത്യൻ ഭരണഘടനയാണ് പരമോന്നതം. ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഭരണഘടനയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നതെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.


മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഗവായ്. പാർലമെന്റാണ് പരമോന്നതമെന്ന് ചിലർ പറയുമ്പോൾ, തന്റെ അഭിപ്രായത്തിൽ ഭരണഘടനയാണ് പരമപ്രധാനം. 

ജനാധിപത്യത്തിന്റെ ഏത് വിഭാഗമാണ് (എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി) പരമോന്നതമെന്ന് എപ്പോഴും ചർച്ച നടക്കുന്നുണ്ടെന്നും, സർക്കാരിനെതിരെ ഉത്തരവുകൾ പുറപ്പെടുവിച്ചുകൊണ്ട് മാത്രം ഒരു ജഡ്ജി സ്വതന്ത്രനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

നമുക്ക് ഒരു കടമയുണ്ട്. പൗരന്മാരുടെ അവകാശങ്ങളുടെയും ഭരണഘടനാ മൂല്യങ്ങളുടെയും തത്വങ്ങളുടെയും സംരക്ഷകരാണെന്ന് ഒരു ജഡ്ജി എപ്പോഴും ഓർമ്മിക്കണം. അധികാരം മാത്രമല്ല, കടമയും ചുമത്തപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

നമ്മൾ സ്വതന്ത്രമായി ചിന്തിക്കണം. ആളുകൾ എന്ത് പറയും എന്നത് നമ്മുടെ തീരുമാനമെടുക്കലിനെ സ്വാധീനിക്കരുത്. ബുൾഡോസർ നീതിക്കെതിരായ തന്റെ വിധിന്യായത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Advertisment