/sathyam/media/media_files/2025/07/16/images1137-2025-07-16-11-58-12.jpg)
മുംബൈ: മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധന നിയമം ഉടനെ കൊണ്ടുവരുമെന്ന് ആ ഭ്യന്തര സഹമന്ത്രി പങ്കജ് ഭോയ്.
മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുന്ന 11-ാമ ത്തെ സംസ്ഥാനമാകും മഹാരാഷ്ട്രയെന്നും മറ്റു സംസ്ഥാനങ്ങളേക്കാൾ ശക്തമായിരിക്കും അതെന്നും ബിജെപി നേതാവായ ആഭ്യന്തര സഹമന്ത്രി നിയമസഭയിൽ പറഞ്ഞു.
അടുത്ത ശീതകാല നിയമസഭ സമ്മേളനത്തിൽ ബില്ല് അവ തരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡിഷ, ആന്ധ്രാ പ്രദേശ്,ചത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ നിയമം നടപ്പാക്കിയത്. ഡിജിപിയുടെ നേതൃത്വത്തിൽ ഒരു പാനൽ രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.
കരട് ശീതകാല നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് ശിവസേന നേതാവും എംഎൽസിയുമായ മനീഷ കയാൻഡെ രംഗത്തെത്തിയിരുന്നു.
സാംഗ്ലി ജില്ലയിൽർഭിണിയായ സ്ത്രീ ആത്മഹത്യ ചെയ്തത് ഭർതൃവീട്ടുകാരുടെ) മതം മാറ്റാനുള്ള സമ്മർദ്ദം മൂലമാണെന്നും ആരോപിച്ചു.
മതപരിവർത്തന വിരുദ്ധ നിയമമുള്ള 10 സംസ്ഥാനങ്ങളിലെ പോലെ മഹാരാഷ്ട്രയിലെ മഹായുതി സർക്കാർ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവരുമോ എന്നും ചോദിച്ചിരുന്നു.
ഇതിന് മറുപടി നൽകുകയാരിരുന്നു മന്ത്രി. തപരിവർത്തനം തടയുന്നതിന് കർശനമായ നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെയും കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us