തായ്‌ലൻഡ് സ്വദേശിനിക്ക് എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം. കുഞ്ഞ് ജനിച്ചത് 35,000 അടി ഉയരത്തിൽ വച്ച്

പൈറ്റലറ്റുമാർ വിവരം എടിസിയെ അറിയിച്ച് വിമാനം മുംബൈയിൽ ഇറക്കി യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. 

New Update
air india

മുംബൈ : തായ്‌ലൻഡ് സ്വദേശിനിക്ക് എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം. മസ്‌കത്തിൽ നിന്നും മുംബൈയിലേക്കെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. 

Advertisment

വിമാന യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് വിമാനത്തിലെ യാത്രക്കാരിയായ നഴ്സും എയർ ഇന്ത്യ എക്സ്പ്രസിലെ പരിശീലനം ലഭിച്ച ക്യാബിൻ ക്രൂ അംഗങ്ങളുമാണ് സഹായം ലഭ്യമാക്കിയത്.


35,000 അടി ഉയരത്തിൽ വച്ചാണ് കുഞ്ഞ് ജനിച്ചത്.


പൈറ്റലറ്റുമാർ വിവരം എടിസിയെ അറിയിച്ച് വിമാനം മുംബൈയിൽ ഇറക്കി യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. 

യുവതിയുടേയും കുഞ്ഞിന്റേയും മടക്കയാത്ര സംബന്ധിച്ച് മുംബൈയിലെ തായ്ലൻഡ് കോൺസുലേറ്റ് ജനറലുമായി ബന്ധപ്പെട്ടതായും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

Advertisment