/sathyam/media/media_files/2025/08/02/images1584-2025-08-02-22-58-17.jpg)
മുംബൈ: മുംബൈ-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ മര്‍ദിച്ച ഹഫിജുല്‍ റഹ്മാന് യാത്രാവിലക്കേര്‍പ്പെടുത്തി ഇന്‍ഡിഗോ. അസം സ്വദേശിയായ ഹുസൈൻ അഹമ്മദ് മജുംദാറാണ് മര്‍ദനത്തിനിരയായത്.
പാനിക് അറ്റാക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്ലൈറ്റ് അറ്റൻഡന്റുകൾ സീറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സഹയാത്രികനായ ഹഫിജുല്‍ റഹ്മാന്‍, ഇയാളെ അടിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മര്‍ദ്ദിച്ച യാത്രക്കാരനെ 30 ദിവസത്തേക്ക് വിലക്കിക്കൊണ്ട് ഇന്‍ഡിഗോ പ്രസ്താവന ഇറക്കിയത്.
'തങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും വിമാനത്തിലുള്ള എല്ലാവരും ആദരം ആര്‍ഹിക്കുന്നവരാണെന്നും അവര്‍ സുരക്ഷിതമായിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും'- എയർലൈൻ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us