/sathyam/media/media_files/2025/08/04/air-india-2025-08-04-18-47-35.jpg)
മുംബൈ: സാൻ ഫ്രാൻസിസ്കോയിൽ നിന്നും മുംബൈലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ നിന്നും പാറ്റകളെ കണ്ടെത്തിയതായി പരാതി. യാത്രക്കാരാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ യാത്രക്കാരെ മറ്റൊരു സീറ്റിലേക്ക് ജീവനക്കാര്‍ മാറ്റിയിരുത്തി. സംഭവത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരോട് മാപ്പ് പറയുകയും ചെയ്തു.
സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനമായ എഐ180 ലാണ് സംഭവം നടന്നത്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരാണ് പാറ്റകളുടെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടത്. പരാതിയെത്തുടർന്ന്, ഗ്രൗണ്ട് ക്രൂ ഉടൻ തന്നെ കൊൽക്കത്തയിൽ പാറ്റകളെ ഇല്ലാതാക്കാനും ശുചീകരണം നടത്തിയെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും എയർലൈൻ അറിയിച്ചു.
ഇന്ധനം നിറക്കാനായി കൊൽക്കത്ത വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത സമയത്ത് വിമാനത്തിന്റെ ഉൾവശം വൃത്തിയാക്കിയ ശേഷമാണ് മുംബൈയിലേക്ക് യാത്ര തുടർന്നതെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us