മഹാരാഷ്ട്രയിൽ വേശ്യാവൃത്തി റാക്കറ്റിന്റെ കയ്യിലകപ്പെട്ട 12 വയസ്സുള്ള ബം​ഗ്ലാദേശി പെൺകുട്ടിക്ക് മോചനം. മൂന്ന് മാസത്തിനിടെ കുട്ടിയെ ലൈം​ഗികമായി ചൂഷണം ചെയ്തത് 200 ലധികം പുരുഷന്മാർ. 10 പേർ അറസ്റ്റിൽ

ഈ പെൺകുട്ടി തൻ്റെ കൗമാരം പോലും കണ്ടിട്ടില്ല, അവളുടെ ബാല്യം ആ ക്രൂരൻമാര്‍ തട്ടിയെടുത്തു” ഹാർമണി ഫൗണ്ടേഷൻ സ്ഥാപക പ്രസിഡൻ്റ് എബ്രഹാം മത്തായി പറഞ്ഞു.

New Update
pocso case image(372)

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായ്ക്ക് സമീപമുള്ള നൈഗാവിലെ ഒരു വേശ്യാവൃത്തി റാക്കറ്റിൽ നിന്ന് മോചിപ്പിക്കപ്പെട്ട 12 വയസുള്ള ബംഗ്ലാദേശി പെൺകുട്ടിയെ മൂന്ന് മാസത്തിനിടെ 200 ലധികം പുരുഷന്മാർ തന്നെ ലൈംഗികമായി ഉപയോ​ഗിച്ചെന്ന് വെളിപ്പെടുത്തി.

Advertisment

എക്സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷൻ, ഹാർമണി ഫൗണ്ടേഷൻ എന്നീ എൻ‌ജി‌ഒകളുടെ സഹായത്തോടെ മീര-ഭായന്ദർ വസായ്-വിരാർ (എം‌ബി‌വി‌വി) പൊലീസിന്‍റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് ജൂലൈ 26 ന് നടത്തിയ ഓപ്പറേഷനിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. 

സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Advertisment