New Update
/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ നിന്നും നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി മെഡിക്കൽ അധികൃതർ അറിയിച്ചു.
Advertisment
അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ഏറെ അശങ്കയുളവാക്കിയിട്ടുണ്ട്. മുംബൈ സാഹർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കുറ്റവാളിയെ തിരിച്ചറിയുന്നതിനായി ഉദ്യോഗസ്ഥർ വിമാനക്കമ്പനികളുടെ യാത്രാരേഖകൾ, യാത്രക്കാരുടെ രേഖകൾ എന്നിവ പരിശോധിക്കുന്നുണ്ട്.
അജ്ഞാതനായ വ്യക്തിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us