മുംബൈ ആക്രമണത്തിന് പാക് ഭീകരരെ പരിശീലിപ്പിച്ച ലഷ്കർ ഇ ത്വയിബ ഭീകരൻ അൻസാരിയുടെ വിചാരണ തുടരാൻ അനുമതി, 26/11-ന്‍റെ ആസൂത്രകരിലൊരാൾ

അറബിക്കടൽ കടന്ന് ഇന്ത്യയിലെത്തിയ പ​ത്ത് പാകിസ്ഥാൻ ഭീ​ക​ര​ർ​ക്ക് ഹി​ന്ദി​യും മുംബൈ നഗരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയതും ഇയാളാണ്

New Update
mumbai-attack

മും​ബൈ: മും​ബൈയിൽ ഭീ​ക​രാ​ക്ര​മ​ണം നടത്താൻ പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദികൾക്കു പരിശീലനം നൽകിയ കേസിൽ  ലഷ്കർ ഇ തൊയ്ബ ഭീകരൻ സാ​ബി​യു​ദീ​ൻ അ​ൻ​സാ​രി എ​ന്ന അ​ബു ജു​ൻ​ഡ​ലി​നെതിരേയുള്ള വിചാരണ പുനരാരംഭിക്കുന്നു. 

Advertisment

അറബിക്കടൽ കടന്ന് ഇന്ത്യയിലെത്തിയ പ​ത്ത് പാകിസ്ഥാൻ ഭീ​ക​ര​ർ​ക്ക് ഹി​ന്ദി​യും മുംബൈ നഗരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയതും ഇയാളാണ്.

z

പ്ര​തി​ക്കു ര​ഹ​സ്യരേ​ഖ​ക​ൾ കൈ​മാ​റ​ണ​മെ​ന്ന കീ​ഴ്‌​ക്കോ​ട​തി ഉ​ത്ത​ര​വ് ബോം​ബെ ഹൈ​ക്കോ​ട​തി ഇന്നലെ റദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാണ് വിചാരണനടപടികൾ പു​ന​രാ​രം​ഭി​ക്കുന്നത്. 

അ​ൻ​സാ​രി ആ​വ​ശ്യ​പ്പെ​ട്ട ര​ഹ​സ്യരേ​ഖ​ക​ൾ ന​ൽ​ക​ണ​മെ​ന്ന 2018 ലെ ​വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശ​ത്തെ ചോ​ദ്യം ചെ​യ്ത് ഡ​ൽ​ഹി പോ​ലീ​സ്, സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യമ​ന്ത്രാ​ല​യം  സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ജ​സ്റ്റി​സ് ആ​ർ.എ​ൻ. ല​ദ്ദ​യു​ടെ ബെ​ഞ്ച് അ​നു​വ​ദി​ച്ചു. അ​ൻ​സാ​രി​ക്കെ​തി​രാ​യ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ന്‍റെ വി​ചാ​ര​ണ 2018 മു​ത​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
 
ആ​ക്ര​മ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​തി​നു പു​റ​മേ, 2008 ന​വം​ബ​ർ 26ന് ​മും​ബൈ ആ​ക്ര​മി​ച്ച പ​ത്ത് പാ​ക്കിസ്ഥാ​ൻ ഭീ​ക​ര​രെ വ്യ​ക്തി​പ​ര​മാ​യി പ​രി​ശീ​ലി​പ്പി​ച്ച​തി​നും അ​ൻ​സാ​രി​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. 

mumbai

അ​വ​രെ ഹി​ന്ദി​യും മും​ബൈ​യു​ടെ ഭൂ​പ്ര​കൃ​തി​യെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും പ്ര​ത്യേ​ക​മാ​യി പ​ഠി​പ്പി​ച്ചത് അൻസാരിയാണ്.  സൗ​ദി അ​റേ​ബ്യ​യി​ൽവ​ച്ച് അ​റ​സ്റ്റ് ചെ​യ്യുകയും പിന്നീട് ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്തി​യെ​ന്ന വാദവുമായി അൻസാരി മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. 

2018 ൽ ​വി​ചാ​ര​ണ കോ​ട​തി അൻസാരിയുടെ അ​പേ​ക്ഷ ഫയലിൽ സ്വീകരിച്ചു. അതേസമയം, അ​ൻ​സാ​രി​യെ ഡൽഹിയിലെ വി​മാ​ന​ത്താ​വ​ള​ത്തിനു പു​റ​ത്തനിന്നു പി​ടി​കൂ​ടി​യ​താ​യി ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സെ​ൽ കോടതിയിൽ പറഞ്ഞു. 

  ഡ​ൽ​ഹി പോ​ലീ​സ്, ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി, മ​ഹാ​രാ​ഷ്ട്ര, ബംഗളൂരു, ഗു​ജ​റാ​ത്ത് പോലീസ്  അ​ൻ​സാ​രി​ക്കെ​തി​രേ നി​ര​വ​ധി കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. 

2006ലെ ​ഔ​റം​ഗാ​ബാ​ദ് ആ​യു​ധ​ക്ക​ട​ത്ത് കേ​സി​ൽ, 2016ൽ ​മ​ഹാ​രാ​ഷ്ട്ര സം​ഘ​ടി​ത കു​റ്റ​കൃ​ത്യ നി​യ​ന്ത്ര​ണ പ്ര​ത്യേ​ക കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച ഏ​ഴ് കു​റ്റ​വാ​ളി​ക​ളി​ൽ അ​ൻ​സാ​രി​യും ഉ​ൾ​പ്പെ​ടു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ, വി​വി​ധ ല​ഷ്ക​ർ ക​മാ​ൻ​ഡ​ർ​മാ​രു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഭീ​ക​ര സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​ൻ ഹ​ഫീ​സ് സ​യീ​ദു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ളെ​ക്കു​റി​ച്ചും സൈ​ബ​ർ​സ്പേ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ഭീകരസംഘടനയുടെ റി​ക്രൂ​ട്ട്മെ​ന്‍റ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും അ​ൻ​സാ​രി ഏറ്റുപറഞ്ഞിട്ടുണ്ട്. 

  മുംബൈ ആക്രമണക്കേസിൽ ജീ​വ​നോ​ടെ പി​ടി​ക്ക​പ്പെ​ട്ട ഏ​ക ഭീ​ക​ര​ൻ അ​ജ്മ​ൽ ക​സ​ബി​നെ 2010 ൽ ​പ്ര​ത്യേ​ക കോ​ട​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ചു. 

ajmal-kasab

2012 ന​വം​ബ​റി​ൽ പുനെ​യി​ലെ യെ​ർ​വാ​ഡ ജ​യി​ലി​ൽ തൂ​ക്കി​ലേ​റ്റി. 2008 ന​വം​ബ​ർ 26ന് ​രാ​ത്രി അ​റബിക്കടൽവഴി മുംബൈയിലെത്തിയ പാക് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ 166 പേർ  കൊ​ല്ല​പ്പെ​ട്ടിരുന്നു.

Advertisment