ജയിലില്‍ പ്രസവിക്കുന്നത് അമ്മയെയും കുഞ്ഞിനെയും ബാധിക്കും. ഗര്‍ഭിണിയായ തടവുകാരിക്ക് ജാമ്യം നല്‍കി ബോംബെ ഹൈക്കോടതി

New Update
B

മുംബൈ: മയക്കുമരുന്ന് കൈവശം വച്ച കേസില്‍ റിമാന്‍ഡിലായ ഗര്‍ഭിണിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച്. ജയിലില്‍ കുഞ്ഞിനെ പ്രസവിക്കുന്നത് അമ്മയെയും കുഞ്ഞിനെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.

Advertisment

ജയിലില്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് ഗുരുതരമായ ആഘാതങ്ങള്‍ സൃഷ്ടിക്കും ഇതിനാല്‍ ഇത്തരം കേസുകളില്‍ മാനുഷിക പരിഗണനനല്‍കാമെന്ന് ഇക്കാര്യം വീണ്ടും വ്യക്തമാക്കി കൊണ്ടാണ് ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍ക്കേ തടവുകാരിക്ക് ജാമ്യം അനുവദിച്ചത്.

ജയില്‍ അന്തരീക്ഷത്തില്‍ കുഞ്ഞിനെ പ്രസവിക്കുന്നത് അമ്മയെ മാത്രമല്ല കുഞ്ഞിനെയും ബാധിക്കും. അതിന് നേരെ കണ്ണടയ്ക്കാനാകില്ല. എല്ലാ വ്യക്തികള്‍ക്കും അന്തസുണ്ട് ചില സാഹചര്യങ്ങളില്‍ അതില്‍ തടവുകാരെയും ഉള്‍പ്പെടുത്താം.

അമ്മയെയും കുഞ്ഞിനെയും ഇക്കാര്യം ബാധിക്കുമെന്ന കാരണത്താല്‍ ഇവിടെ മാനുഷിക പരിഗണന ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ആറുമാസത്തെ ജാമ്യമാണ് തടവുകാരിക്ക് കോടതി നല്‍കിയത്.

 

Advertisment