20000 ലിറ്റർ ഇന്ധനം സൂക്ഷിക്കാവുന്ന രീതിയിൽ പരിഷ്കരിച്ച ബോട്ടിൽ നിന്ന് കണ്ടെത്തിയത് 11.46 ലക്ഷം രൂപ; മത്സ്യ ബന്ധനബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

ഏപ്രിൽ 15നാണ് സംശയാസ്പദമായി ബോട്ട് കണ്ടെത്തിയത്. പിന്നാലെ പരിശോധന ആരംഭിക്കുകയും ബുധനാഴ്ച കസ്റ്റസിഡിയിലെടുക്കുകയുമായിരുന്നു

New Update
fishing-boat-siezed-coast-guard

മുംബൈ: മഹാരാഷ്ട്ര തീരത്ത് മത്സ്യ ബന്ധനബോട്ടിൽ അനധികൃതമായി സൂക്ഷിച്ച 11.46 ലക്ഷം രൂപയുമായി ബോട്ട് പിടിച്ചെടുത്തു. പ്രതിരോധമന്ത്രാലയമാണ് കോസ്റ്റ് ഗാർഡ് ബോട്ട് പിടികൂടിയെന്ന് വ്യക്തമാക്കിയത്. ഡീസൽ കടത്തുമായി ബന്ധപ്പെട്ട പണമാണ് പിടിച്ചെടുത്തതെന്നാണ് വിവരം. 

Advertisment

മുംബൈയിൽ നിന്ന് 83 നോട്ടിക്കൽ മൈൽ അകലെയാണ് കോസ്റ്റ് ഗാർഡ് ബോട്ട് പിടികൂടിയത്. റവന്യൂ ഇൻ്റലിജൻസും കസ്റ്റംസും ചേർന്ന് സംയുക്ത അന്വേഷണം ആരംഭിച്ചു.

ഏപ്രിൽ 15നാണ് സംശയാസ്പദമായി ബോട്ട് കണ്ടെത്തിയത്. പിന്നാലെ പരിശോധന ആരംഭിക്കുകയും ബുധനാഴ്ച കസ്റ്റസിഡിയിലെടുക്കുകയുമായിരുന്നു. അഞ്ച് ജീവനക്കാരുമായി ബോട്ട് ഏപ്രിൽ 14 ന് മാൻഡ്‌വ തുറമുഖത്ത് നിന്ന് പുറപ്പെട്ടു. 

ഡീസൽ കടത്ത് സംശയിക്കുന്ന സംഘവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയിലാകുന്നത്. 20000 ലിറ്റർ ഇന്ധനം സൂക്ഷിക്കാവുന്ന രീതിയിലാണ് ബോട്ട് പരിഷ്കരിച്ചിരിക്കുന്നത്.

Advertisment