/sathyam/media/media_files/2024/12/29/jSvIEJJSBFva4J8qcTDc.jpg)
മുംബൈ: കുടുംബത്തിന്റെ കുറ്റപ്പെടുത്തല്‍ ഭയന്ന് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സര്‍ജിക്കല്‍ ബ്ലേഡും കല്ലുകളും തിരുകി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി. മുംബൈയിലാണ് സംഭവം. 20 കാരിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് പീഡിപ്പിച്ചത്. ബലാത്സംഗ കുറ്റത്തിന് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ നളസോപാര നിവാസിയാണ് യുവതി. തന്നെ ഒരു ഓട്ടോ ഡ്രൈവര്‍ തന്നെ ആക്രമിച്ചതായി യുവതി ഗോരേഗാവിലെ റാം മന്ദിര്‍ റെയില്‍വേ സ്റ്റേഷനിലെ അധികൃതരെ അറിയിക്കുകയായിരുന്നു
താന്‍ ഓട്ടോ ഡ്രൈവറോടൊപ്പം വിരാറിലെ അര്‍നാല ബീച്ചിലേക്ക് പോയതായി യുവതി വെളിപ്പെടുത്തി. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ഗസ്റ്റ് ഹൗസില്‍ മുറി ലഭിക്കാത്തതിനാല്‍ രാത്രി ബീച്ചില്‍ ചെലവഴിക്കാന്‍ തീരുമാനിച്ചു.
ഡ്രൈവര്‍ തന്നെ അവിടെ വെച്ച് ബലാത്സംഗം ചെയ്തതായും തുടര്‍ന്ന് ഓടി രക്ഷപ്പെട്ടതായും യുവതി ആരോപിച്ചു.
വീട്ടിലേക്ക് മടങ്ങിയ താന്‍ മാതാപിതാക്കളുടെ ശിക്ഷ ഭയന്ന് ഒരു സര്‍ജിക്കല്‍ ബ്ലേഡ് വാങ്ങി സ്വകാര്യ ഭാഗങ്ങളില്‍ കല്ലുകള്‍ക്കൊപ്പം തിരുകിക്കയറ്റിയതായും പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. പക്ഷേ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യസഹായം തേടേണ്ടതായി വന്നു
ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ ശരീരത്തില്‍ നിന്നും ചില വസ്തുക്കള്‍ നീക്കം ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ ബലാത്സംഗ കേസ് ഫയല്‍ ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us