/sathyam/media/media_files/2025/03/04/qMbfugws7DyRRUyBgudK.jpg)
മുംബൈ: മുംബൈയില്‍ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ച് യുവാവ്. പെണ്‍കുട്ടിയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
'ടൈംസ് ഓഫ് ഇന്ത്യ'യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അന്ധേരിയിലെ മാറോളി ഗാവോന്തനിലാണ് സംഭവം നടന്നത്. കൗമാരക്കാരിയുടെ അമ്മ മകളെ കാണുന്നതില്‍ നിന്ന് യുവാവിനെ വിലക്കിയതിനെ തുടര്‍ന്നാണ് കൊലപാതക ശ്രമം
പെണ്‍കുട്ടിയുടെ മുഖം, പുറം, കഴുത്ത്, സ്വകാര്യ ഭാഗങ്ങള്‍, കൈകളും കാലുകളും എന്നിവയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഗുരുതരമായ പൊള്ളലേറ്റതിനാല്‍ സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
പ്രതി ജിതേന്ദ്ര താംബെയുടെ കൈകള്‍, ജനനേന്ദ്രിയം, പുറം എന്നിവയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളും പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ചികിത്സയിലാണ്.
'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് അനുസരിച്ച്, പെണ്‍കുട്ടി തന്റെ മൂന്ന് സഹോദരങ്ങള്‍ക്കൊപ്പമാണ് താമസിക്കുന്നത്. അച്ഛന്‍ ഒരു ഡ്രൈവറും അമ്മ ഒരു തയ്യല്‍ക്കാരിയുമാണ്. പ്രതിയെ തനിക്ക് ഒന്നര വര്‍ഷമായി പരിചയമുണ്ടെന്ന് അമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ആറുമാസം മുമ്പ്, ഒരു അയല്‍ക്കാരന്‍ പെണ്‍കുട്ടിയുടെ അമ്മയോട് മകളെ ജിതേന്ദ്ര താംബെയുടെ കൂടെ പ്രദേശത്ത് കണ്ടതായി പറഞ്ഞിരുന്നു.
ഇതോടെ മകളെ കാണുന്നതില്‍ നിന്ന് അവര്‍ യുവാവിനെ വിലക്കി. ഞായറാഴ്ച രാത്രി ആരോ പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ച് മകളെ ആരോ ആക്രമിച്ചുവെന്ന് പറഞ്ഞു. അമ്മ സ്ഥലത്തെത്തിയ ഉടനെ മകളെ പൊള്ളലേറ്റ നിലയില്‍ കാണുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us