മുംബൈയില്‍ 19കാരനോടിച്ച കാറിടിച്ച് നാലുവയസുകാരന്‍ മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു

വഡല ഏരിയയില്‍ അംബേദ്കര്‍ കോളേജിന് സമീപമായിരുന്നു അപകടമുണ്ടായത്.

New Update
mumbai police

മുംബൈ: മുംബൈയില്‍ 19കാരനോടിച്ച കാറിടിച്ച് നാലുവയസുകാരന്‍ മരിച്ചു. വഡല ഏരിയയില്‍ അംബേദ്കര്‍ കോളേജിന് സമീപമായിരുന്നു അപകടമുണ്ടായത്.

Advertisment

വില്‍ പാര്‍ലെ സ്വദേശിയായ സന്ദീപ് ഗോലെ ഓടിച്ച ഹ്യുണ്ടായ് ക്രെറ്റ കാറാണ് കുട്ടിയെ ഇടിച്ചത്.

അംബേദ്കര്‍ കോളേജിന് സമീപം വഴിയോരത്ത് താമസിക്കുന്ന തൊഴിലാളിയുടെ മകനാണ് കാറിടിച്ച് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


മുംബൈയില്‍ നിയന്ത്രണം വിട്ട 'ബെസ്റ്റ്' ബസ് അപകടത്തില്‍പെട്ട് ഏഴ് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഈ അപകടം ഉണ്ടായത്. 


അപകടത്തില്‍ ഇരുപതോളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. 42 ലധികം പേര്‍ക്ക് പരുക്കും പറ്റിയിരുന്നു.

Advertisment