സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം’; മുംബൈയിൽ കടുത്ത നിയന്ത്രണങ്ങൾ

മുംബൈയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ‌പൊലീസ്. സെപ്തംബർ 22 മുതൽ ഒക്ടോബർ 6 വരെയാണ് നിയന്ത്രണങ്ങൾ

New Update
mumbai police

മുംബൈ: മുംബൈയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ‌പൊലീസ്. സെപ്തംബർ 22 മുതൽ ഒക്ടോബർ 6 വരെയാണ് നിയന്ത്രണങ്ങൾ. അഞ്ചോ അതിൽ അധികമോ പേർ ഒത്തുകൂടാൻ പാടില്ല. ആയുധങ്ങളോ ആയുധമാക്കാൻ സാധ്യതയുള്ള വസ്തുക്കളോ കൈവശം വയ്ക്കാൻ പാടില്ല. നഗരത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന വിവരങ്ങളെ തുടർന്നാണ് നടപടി.

Advertisment

ജാഥകളും പ്രതിഷേധങ്ങളും വിലക്കി. പൊതു ഇടത്ത് പാട്ടുപാടുന്നതിനും പാട്ട് കേൾപ്പിക്കുന്നതിനും വിലക്ക്‌ ഏർ‌പ്പെടുത്തി. ലൗഡ് സ്പീക്കറുകൾ ഉപയോ​ഗിക്കാൻ പാടില്ലെന്നും പൊലീസ് നിർദേശിച്ചു. സ്കൂളുകൾ ഓഫീസുകൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കല്ല് ഉൾപ്പെടെയുള്ളവ കൊണ്ടു നടക്കുന്നതിനും ശേഖരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകാനുള്ള സാഹചര്യങ്ങൾ ഉണ്ടായേക്കാം എന്ന വിവരത്തെ തുടർന്നാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

mumbai
Advertisment